ഡ​ൽ​ഹി​യി​ൽ ക്നാ​നാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 9:19 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ താ​മ​സ​ക്കാ​രാ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​റ്റി. ഏ​ബ്ര​ഹാം അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ട്ട​യം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം. ​പി., ഫാ. ​ചാ​ക്കോ​ച്ച​ൻ വ​ണ്ട​ൻ​കു​ഴി​യി​ൽ, ഫാ. ​ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി​ക്കു​ഴി, സി. ​അ​ഖി​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ടോം ​മു​ത്തൂ​റ്റി​ൽ, സു​ജ ലൂ​ക്കോ​സ്, രാ​ജു പ​റ​പ്പ​ള്ളി​ൽ, സി. ​ശോ​ബി​താ എ​ന്നി​വ​ർ ഡ​ൽ​ഹി പ്ര​വാ​സി ക്നാ​നാ​യ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കോ​ട്ട​യം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ച്ചു.

ഫ​രീ​ദാ​ബാ​ദ് രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ സം​ഗ​മ​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക് ഭാ​വി​യി​ൽ ഡ​ൽ​ഹി​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന പ്ര​ത്യേ​ക സ​ഭാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഡ​ൽ​ഹി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 27 കൂ​ടാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ദീ​പാ ജോ​ബി​ൻ