രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ
Friday, December 13, 2019 4:39 PM IST
ബെർമിംഗ്ഹാം: ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഡിസംബർ 14ന് (ശനി) ബെർമിംഗ്ഹാം ബഥേൽ സെന്‍ററിൽ നടക്കും.

2020 ൽ ലോകസുവിശേഷവത്ക്കരണത്തിന് പുതിയ മാർഗവും ദിശാബോധവും ലക്ഷ്യമാക്കിയുള്ള സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും ഫാ. സോജി ഓലിക്കലിന്റെയും പരിശുദ്ധാത്മ കൃപയാലുള്ള ജൈത്രയാത്രയുടെ ഒരുക്കവും തുടക്കവുമായിക്കൊണ്ടാണ് ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഇത്തവണ ബെർമിംഗ്ഹാമിൽ നടക്കുക.

കൺവൻഷനിൽ അനുഗ്രഹ സാന്നിധ്യമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും പങ്കെടുത്ത് സന്ദേശം നൽകും. സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി യിലെ പ്രമുഖ വചന പ്രഘോഷകനും വിടുതൽ ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ ഇത്തവണ സോജിയച്ചനൊപ്പം കൺവൻഷൻ നയിക്കും.

സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ, മധ്യസ്ഥ പ്രാർഥനാ കൂട്ടായ്മകളുടെയും ആസ്റ്റൺ നിത്യാരാധനാകേന്ദ്രത്തിന്‍റേയും നേതൃത്വവുമായ സിസ്‌റ്റർ ഡോ. മീനയും ഇത്തവണ വചനവേദിയിലെത്തും .

കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിനു പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കുമായും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

ക്രിസ്മസിനൊരുക്കമായുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്‍റെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ് . കിംഗ്ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു .


വിലാസം: ബഥേൽ കൺവെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം .( Near J1 of the M5) B70 7JW.

വിവരങ്ങൾക്ക്: ജോൺസൻ ‭+44 7506 810177‬, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬