കോർക്ക് സീറോ മലബാർ ചർച്ചിൽ ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങൾ ജനുവരി 4 ന്
Friday, December 13, 2019 7:23 PM IST
കോർക്ക്: സീറോ-മലബാർ ചർച്ചിന്‍റെ ഇടവക ദിനവും ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങളും 2020 ജനുവരി 4 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞു 2 ന് സെന്‍റ് ഫിൻബാർസ് ജിഎ എ ഹാളിലാണ് ആഘോഷപരിപാടികൾ.

കുട്ടികളും, യുവജനങ്ങളും മുതിർന്നവരും ഒന്നിച്ചു അണിനിരക്കുന്ന സംഗീത പരിപാടികളും നൃത്ത-നൃത്യങ്ങളും ഈ വർഷത്തെ പരിപാടികളുടെ മാറ്റു വർധിപ്പിക്കും.

വൈകുന്നേരം 5നു ചേരുന്ന പൊതുസമ്മേളനം കോർക്ക് ആൻഡ് റോസ് രൂപത ബിഷപ് ഫിൻടൺ ഗവിനും ബിഷപ് ജോൺ ബക്ലി യും ചേർന്ന് ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കും കഴിഞ്ഞ വർഷത്തെ ജൂണിയർ സെർട്, ലീവിംഗ് സെർട് പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ. സിബി അറക്കലിന്‍റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ സണ്ണി ജോസഫ്, ഡിനോ ജോർജ് എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.