വികാസ്പുരിയിൽ അയ്യപ്പപൂജ ജനുവരി 12 ന്
Tuesday, January 7, 2020 5:34 PM IST
ന്യൂ ഡൽഹി: വികാസ്പുരി സൈറ്റ് - 3 അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 12നു പതിനാലാമത്‌ അയ്യപ്പ പൂജ നടക്കും. രാവിലെ 5 .30 ന് ഗണപതിഹോമം . 6 .30 ന് ലളിത സഹസ്രനാമം , 8 ന് ലഘു ഭക്ഷണം , 8 .30 ന് മൂകാംബിക ഭജന സമിതി അവതരിപ്പിക്കുന്ന ഭജന. വികാസ്പുരി സി ബ്ലോക്ക് മൂകാംബിക ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 4 ന് എഴുന്നള്ളത്ത്‌. വൈകുന്നേരം 6 .30 നു ദീപാരാധന , 7 നു പറനിറക്കൽ , നന്ദനം ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 9 നു മഹാദീപാരാധന , 9 .30 നു അന്നദാനം എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്