എ​യ്ൽ​സ്ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഇ​ട​വ​ക​ദി​ന​വും സ​ണ്‍​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക​വും വ​ർ​ണ​വി​സ്മ​യ​മാ​യി
Friday, January 10, 2020 10:42 PM IST
എ​യ്ൽ​സ്ഫോ​ർ​ഡ്: സെ​ന്‍റ് പാ​ദ്രെ പി​യോ മി​ഷ​നി​ലെ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​മു​ഹൂ​ർ​ത്തം. പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ എ​യ്ൽ​സ്ഫോ​ർ​ഡി​ലെ വി​ശു​ദ്ധ​ഭൂ​മി​യി​ൽ 2019 ജ​നു​വ​രി​യി​ൽ തു​ട​ക്കം കു​റി​ച്ച മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഫ​ല​സ​മൃ​ദ്ധി.

മി​ഷ​ന്‍റെ ഇ​ട​വ​ക​ദി​ന​വും സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും പ്രൗ​ഢോ​ജ്വ​ല​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ജ​നു​വ​രി 5 ഞാ​യ​റാ​ഴ്ച എ​യ്ൽ​സ്ഫോ​ർ​ഡ് ഡി​റ്റ​ണ്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റി ജോ​ഷി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ടോ​മി എ​ടാ​ട്ട് തി​രി തെ​ളി​യി​ച്ചു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘ​ട​നം ചെ​യ്തു. ട്ര​സ്റ്റി ജോ​ബി ജോ​സ​ഫ്, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ലാ​ലി​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടു​കൂ​ടി വാ​ർ​ഷി​ക​ക​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ ലാ​ലി​ച്ച​ൻ ജോ​സ​ഫ് സ​ണ്‍​ഡേ​സ്കൂ​ളി​ന്‍റെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളെ പ്രാ​യ​പ​രി​ധി അ​നു​സ​രി​ച്ചു നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. സോ​ളോ സോം​ഗ്, ഗ്രൂ​പ്പ് സോം​ഗ്, ആ​ക്ഷ​ൻ സോം​ഗ്, മോ​ണോ ആ​ക്റ്റ്. ഒ​റേ​ഷ​ൻ, ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്, ബൈ​ബി​ൾ സ്കി​റ്റ്, സിം​ഗി​ൾ ഡാ​ൻ​സ്, ഗ്രൂ​പ്പ് ഡാ​ൻ​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ 25 ല​ധി​കം പ​രി​പാ​ടി​ക​ളാ​ണ് ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വേ​ദി​യി​ൽ കു​ട്ടി​ക​ളു​ടെ പൂ​ർ​ണ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ധ്യാ​പ​ക​ർ​ക്കു സാ​ധി​ച്ചു എ​ന്ന​ത് പ്ര​ശം​സാ​ർ​ഹ​മാ​ണ്. കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ജോ​സ​ഫ് ക​രു​മ​ത്തി, ജി​ൻ​സി ബി​നു, സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ണ്‍​ഡേ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം എ​വ​ർ​ഗ്രീ​ൻ മെ​ല​ഡീ​സ് എ​യ്ൽ​സ്ഫോ​ർ​ഡ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ബാ​ബു, ജോ​ബി, പ​ദ്മ​കു​മാ​ർ, ജി​നു, ഷൈ​നി, റി​ൻ​സി, ഡെ​ൻ​സി, ജി​സ്ന, ക്രി​സ്റ്റി, മെ​ലെ​നി, ജ്യു​വ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യ ഗാ​യ​ക​നി​ര​യാ​ണ് സ​ദ​സി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി​യ​ത്. ഗാ​ന​മേ​ള​യോ​ടൊ​പ്പം മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ണി​നി​ര​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വി​മ​ൻ​സ് ഫോ​റം അ​വ​ത​രി​പ്പി​ച്ച കി​ച്ച​ൻ ഓ​ർ​ക്ക​സ്ട്ര, കോ​മ​ഡി സ്കി​റ്റ് എ​ന്നി​വ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. ട്ര​സ്റ്റി അ​നൂ​പ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​തി​ർ​ന്ന​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം അ​ക്കാ​ഡ​മി​ക് അ​വാ​ർ​ഡ്, അ​റ്റ​ൻ​ഡ​ൻ​സ്, ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ, പ​ന്ത്ര​ണ്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, അ​ൾ​ത്താ​ര ബാ​ല·ാ​ർ, എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫാ. ​ടോ​മി എ​ടാ​ട്ട് വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ക്കാ​ലം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ദേ​വാ​ല​യ ശു​ശ്രൂ​ഷി ജോ​സു​കു​ട്ടി​യെ​യും, ട്ര​സ്റ്റി​യും ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ലീ​ഡ​റു​മാ​യ ജോ​ബി​യെ​യും പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ടി​ന് മി​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​വ​രും ഒ​ന്നു​ചേ​ർ​ന്ന് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു. വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഓ​മ​ന ലി​ജോ ഏ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

മി​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പാ​കം ചെ​യ്ത് എ​ത്തി​ച്ച രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ ചേ​ർ​ത്തൊ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

റി​പ്പോ​ർ​ട്ട്: ബി​നു ജോ​ർ​ജ്