അ​നാ​രോ​ഗ്യ ന​ഗ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ റോം
Wednesday, January 22, 2020 10:36 PM IST
റോം: യൂ​റോ​പ്പി​ലെ ഏ​റ്റ​വും അ​നാ​രോ​ഗ്യ​ക​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ൽ ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ റോ​മും ഇ​ടം​പി​ടി​ച്ചു. ജിം ​അം​ഗ​ത്വ​ത്തി​നു​ള്ള അ​മി​ത ഫീ​സ്, വാ​യു​വി​ന്‍റെ നി​ല​വാ​ര​ക്കു​റ​വ്, ജീ​വി​ത നി​ല​വാ​ര​ത്തി​ലെ കു​റ​വ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ.

ആ​കെ 46 ന​ഗ​ര​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്തി​യ​പ്പോ​ൾ ആ​രോ​ഗ്യ​വി​ഷ​യ​ത്തി​ൽ റോ​മി​നു കി​ട്ടി​യ റാ​ങ്ക് 42 ആ​ണ്. റോ​മാ​നി​യ​ൻ ത​ല​സ്ഥാ​നം ബു​ക്കാ​റ​സ്റ്റും തു​ർ​ക്കി ത​ല​സ്ഥാ​നം അ​ങ്കാ​റ​യും താ​ഴേ​ക്കി​ട​യി​ൽ റോ​മി​നൊ​പ്പം. മോ​സ്കോ, ബാ​കു എ​ന്നി​വ​യാ​ണ് അ​വ​സാ​ന അ​ഞ്ചി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ.

ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന വി​വി​ധ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് റാ​ങ്കിം​ഗ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കാ​ർ​ബ​ണ്‍ പു​റ​ന്ത​ള്ള​ൽ ആ​യു​ർ ദൈ​ർ​ഘ്യം ഫ്ര​ഷ് പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ല​ഭ്യ​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

റാ​ങ്കിം​ഗി​ൽ ഉ​യ​ർ​ന്ന സ്ഥാ​നം ഡാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നാ​ണ്. വി​യ​ന്ന, ബേ​ണ്‍, ഹെ​ൽ​സി​ങ്കി, ബ​ർ​ലി​ൻ എ​ന്നി​വ​യാ​ണ് ടോ​പ് ഫൈ​വി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ