വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്ക് ഭ​വ​നം ഒ​രു​ക്കി ന്യൂ​ഡ​ൽ​ഹി ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥ​നം
Thursday, January 23, 2020 9:26 PM IST
ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്ക് അ​ഭ​യം ഒ​രു​ക്കി ന്യൂ​ഡ​ൽ​ഹി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന പ്ര​സ്ഥാ​നം. സ്വ​ന്ത​മാ​യി 5 സെ​ന്‍റ് സ്ഥ​ലം ഉ​ണ്ടാ​യി​രു​വെ​ങ്കി​ലും രോ​ഗ ചി​കി​ത്സ, മ​ക്ക​ളു​ടെ വി​ദ്യാ​ഭാ​സം, വി​വാ​ഹം എ​ന്നി കാ​ര്യ​ങ്ങ​ൾ​ക്കാ​യി ന​ല്ല ഭ​വ​നം എ​ന്ന അ​ത്യാ​വ​ശ്യം വെ​റും സ്വ​പ്ന​മാ​യി തീ​രു​മോ എ​ന്ന ആ​ശ​ങ്ക​ക്ക് വി​രാ​മം ഇ​ട്ടു കൊ​ണ്ട് സ്വ​ന്ത​മാ​യി ന​ല്ല ഒ​രു ഭ​വ​ന​ത്തി​ന് ഈ ​വൃ​ദ്ധ ദ​ന്പ​തി​ക​ൾ അ​ർ​ഹ​രാ​യി.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​യാ​യ സ്നേ​ഹ ദീ​പ്തി പ്രൊ​ജ​ക്റ്റി​ന്‍റെ അ​ഞ്ചാം ഭ​വ​ന​ദാ​നം മ​ല്ല​പ്പ​ള്ളി​യി​ൽ 2020 ജ​നു​വ​രി 21നു ​ന​ട​ത്ത​പ്പെ​ട്ടു. രാ​വി​ലെ 11നു ​ന​ട​ന്ന കൂ​ദാ​ശാ​ക​ർ​മ്മ​ത്തി​ൽ ക​ത്തീ​ഡ്ര​ൽ സ​ഹ വി​കാ​രി ഫാ. ​പ​ത്രോ​സ് ജോ​യ്, മ​ല്ല​പ്പ​ള്ളി ബ​ഥ​നി സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നു ചാ​ക്കോ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു . ക​ത്തീ​ഡ്ര​ൽ അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഡേ​വി​ഡ്, ജോ​ർ​ജ് കെ ​ബാ​ബു, ബാ​ബു തോ​മ​സ്, മോ​റി​സ​ണ്‍, ഡേ​വി​ഡ് തോ​മ​സ്, തോ​മ​സ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ ഈ ​മ​ഹ​ത്താ​യ ക​ർ​മ്മ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി