ബ്രി​ട്ട​ന്‍റെ പു​തി​യ കു​ടി​യേ​റ്റ ന​യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് പ്ര​തീ​ക്ഷ
Thursday, January 23, 2020 10:37 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റി​നു ശേ​ഷം ബ്രി​ട്ട​ൻ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന പു​തി​യ കു​ടി​യേ​റ്റ ന​യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ അ​ട​ക്കം വി​ദേ​ശ തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ. യൂ​റോ​പ്പി​ന് അ​ക​ത്തും പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് അ​വ​സ​ര​ത്തി​ൽ തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്കും പു​തി​യ ന​യ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു.

പ്ര​തി​വ​ർ​ഷ വ​രു​മാ​നം മു​പ്പ​തി​നാ​യി​രം പൗ​ണ്ട് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കേ​ണ്ടെ​ന്ന തെ​രേ​സ മേ​യ് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം പു​തി​യ ന​യ​ത്തി​ൽ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ത് യൂ​റോ​പ്പി​നു പു​റ​ത്തു​നി​ന്നു​ള്ള കൂ​ടു​ത​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​വ​സ​രം തു​റ​ന്നു ന​ൽ​കും.

ഓ​സ്ട്രേ​ലി​യ​ൻ മാ​തൃ​ക​യി​ലു​ള്ള പോ​യി​ന്‍റ്സ് ബേ​സ്ഡ് സം​വി​ധാ​ന​മാ​ണ് ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ബ്രി​ട്ട​നി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ