പി.എം . തോമസ്‌ കുടിയത്തുകുഴിപ്പിൽ നിര്യാതനായി
Saturday, January 25, 2020 7:36 PM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ജിമ്മി തോമസിന്‍റെ പിതാവ് , മുട്ടുചിറ കുടിയത്തുകുഴിപ്പിൽ പി.എം. തോമസ്‌ നിര്യാതനായി. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞു 2.30 ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനപള്ളിയിൽ.

ഭാര്യ റിട്ട. അധ്യാപിക കൊച്ചുത്രേസ്യ. മറ്റു മക്കൾ ജോർജ്, റോസ്.മരുമക്കൾ സൗമിനി മാരിപ്പുറത്ത് (പയസ്മൗണ്ട്), ടെറിൻ ഈട്ടിക്കൽ (കുമളി ), അനുജ പത്തുപറയിൽ ( വൈക്കം).

പരേതൻ കോതനല്ലൂർ ഇമ്മാനുവേൽ ഹൈസ്കൂളിലെ പ്രധാന അധ്യാപകനായും കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്‍റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍