നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഫെബ്രുവരി മൂന്നിന്
Thursday, January 30, 2020 7:38 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തികപൊങ്കാല ഫെബ്രുവരി മൂന്നിനു (തങ്കൾ) നടക്കും. രാവിലെ 5.30-നു നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ രാവിലെ 8.30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാകും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള ( ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ ( ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി