പു​ണ്യം പ​ക​ർ​ന്ന് എ​സ്എ​ൻ​ഡി​പി​യു​ടെ മ​ക​ര​പ്പൊ​ങ്കാ​ല
Monday, February 3, 2020 10:50 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​വാ​സി​ക​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന് ശ്രീ ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗം, ഡ​ൽ​ഹി യൂ​ണി​യ​ന്‍റെ​യും വ​നി​താ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ ​ശാ​ര​ദാ ദേ​വി മ​ക​ര​പ്പൊ​ങ്കാ​ല ന​ട​ത്ത​പ്പെ​ട്ടു. രോ​ഹി​ണി​യി​ലെ ഗു​പ്ത കോ​ള​നി​യി​ലു​ള്ള ഗു​രു​ദേ​വ ക്ഷേ​ത്രാ​ങ്ക​ണ​മാ​ണ് രാ​വി​ലെ മു​ത​ൽ മ​ക​ര​പ്പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നാ​യും ദു​രു​ദേ​വ ദ​ർ​ശ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന​വ​രെ​ക്കാ​ത്ത് അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്. അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി ഹോ​മം, സ​ർ​വൈ​ശ്വ​ര്യ പൂ​ജ, ശാ​ര​ദാ ദേ​വി പു​ഷ്പാ​ഞ്ജ​ലി എ​ന്നീ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ളും മ​ക​ര​പ്പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യി​രു​ന്നു.

ദേ​വ​സ്വം ക​ണ്‍​വീ​ന​ർ എ​ൻ സു​രേ​ന്ദ്ര​നും, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്നു ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ശ്രീ​കോ​വി​ലി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​ഖി​ൽ കാ​ര​ക്കാ​ട് പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് പ​ക​ർ​ന്ന​തോ​ടെ മ​ക​ര​പ്പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​യി. ഭ​ക്ത​ജ​ന​ങ്ങ​ൾ സ്വ​യം അ​വ​ര​വ​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്കു അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ അ​ടു​പ്പു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന ധൂ​മ​പ​ട​ല​ങ്ങ​ളാ​ൽ ക്ഷേ​ത്ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും യ​ജ്ഞ​ശാ​ല​യാ​യി. തി​ള​ച്ചു തൂ​വി​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി തീ​ർ​ത്ഥം ത​ളി​ച്ച​തോ​ടെ പൊ​ങ്കാ​ല​ക്കു സ​മാ​പ​ന​മാ​യി.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ ശാ​ഖ​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും പ​ത്താം ക്ലാ​സി​ലെ പ​ഠ​ന​ത്തി​ൽ മി​ക​വു നേ​ടി​യ നി​ഖി​ല എ​സ് മ​ധു​വി​നേ​യും പ​ന്ത്ര​ണ്ടി​ൽ മി​ക​വ് നേ​ടി​യ ശി​വ​ജ (സ​യ​ൻ​സ്), അ​പ​ർ​ണ സ​ജി (ആ​ർ​ട്ട്സ്), ആ​വ​ണി എ​ൻ കു​മാ​ർ (കോ​മേ​ഴ്സ്) എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി​ജ​യ കു​മാ​ർ (ഹ​രി​ന​ഗ​ർ), ഡോ. ​പ്രി​യ​ങ്ക പ്ര​സാ​ദ് (ഗു​രു​ഗ്രാ​മം), ഡോ. ​ഹ​ർ​ഷി​ദ് (കിം​ഗ്സ്വേ ക്യാ​ന്പ്), ഡോ. ​ശ്രു​തി സു​ദ​ർ​ശ​ന​ൻ (ഫ​രീ​ദാ​ബാ​ദ്), നീ​തു ബാ​ബു​രാ​ജ് (ആ​ർ.​കെ. പു​രം), ഓ​മ​ന ദാ​സ് (വി​കാ​സ് പു​രി), സ്നേ​ഹാ ഷാ​ജി, കൃ​ഷ്ണേ​ന്ദു, നേ​ഹാ പ്ര​കാ​ശ​ൻ (മൂ​വ​രും മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3), ഡ​ൽ​ഹി പൊ​ലീ​സി​ലെ പി.​പി. ശ്യാ​മ​ള​ൻ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​സ്എ​ൻ​ഡി​പി യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. അ​നി​ൽ, സെ​ക്ര​ട്ട​റി സി.​കെ. പ്രി​ൻ​സ്, യോ​ഗം ബോ​ർ​ഡ് മെ​ന്പ​ർ എം.​കെ. അ​നി​ൽ, യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ ​പി പ്ര​കാ​ശ്, ഓ​മ​ന​ക്കു​ട്ട​ൻ, സ​ലി കു​മാ​ർ, സി.​ഡി. സു​നി​ൽ കു​മാ​ർ, ബാ​ഹു​ലേ​യ​ൻ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് സു​ധ ല​ച്ചു, വൈ​സ് പ്ര​സി​ഡ​ണ്ട് ഓ​മ​നാ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജ്യോ​തി ബാ​ഹു​ലേ​യ​ൻ, ട്രെ​ഷ​റ​ർ ശോ​ഭാ അ​നി​ൽ, യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, കൂ​ടാ​തെ ശാ​ഖ​ക​ളി​ലെ വ​നി​താ സം​ഘം യൂ​ണി​റ്റ്, യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ മ​ക​ര​പ്പൊ​ങ്കാ​ല​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​റ മ​നോ​ജ്, ഓ​മ​നാ മ​ധു, സു​മ​തി ചെ​ല്ല​പ്പ​ൻ, ശ്രീ ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്ത​കു​മാ​ർ തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഭ​ക്ത ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക​ർ പ്ര​ഭാ​ത ഭ​ക്ഷ​ണ​വും അ​ന്ന​ദാ​ന​വും ഒ​രു​ക്കി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി