തി​രു​വ​ച​ന വ്യാ​ഖ്യാ​ന​ത്തി​ന്‍റെ ഉ​റ​വി​ടം തി​രു​സ​ഭ: മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ
Monday, February 17, 2020 2:11 AM IST
റാം​സ്ഗേ​റ്റ്: തി​രു​വ​ച​ന വ്യാ​ഖ്യാ​ന​ത്തി​ന്‍റെ ഉ​റ​വി​ടം തി​രു​സ​ഭ​യാ​ണെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ​യും പ്ര​പ്പോ​സ്ഡ് മി​ഷ​നു​ക​ളി​ലെ​യും കൈ​ക്കാ​ര​ൻ​മാ​ർ​ക്കും , മ​ത​ബോ​ധ​നാ​ധ്യാ​പ​ക​ർ​ക്കു​മാ​യി റാം​സ്ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന ധ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വാ​യ റ​വ. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. രൂ​പ​ത​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റ്റി അ​ൻ​പ​തോ​ളം പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ത്രി​ദി​ന ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് . വെ​ള്ളി​യാ​യാ​ഴ്ച വൈ​കു​ന്നേ​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ ബ​ലി​യോ​ടെ​യാ​ണ് ധ്യാ​നം ആ​രം​ഭി​ച്ച​ത്. രൂ​പ​താ വി​കാ​രി ജെ​ന​റ​ൽ​മാ​രാ​യ മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, മോ​ണ്‍. സ​ജി​മോ​ൻ മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ , ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ, റ​വ. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ , ഫാ.​ജോ​യി വ​യ​ലി​ൽ, ഫാ. ​ജോ​ബി​ൻ കോ​ശാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ധ്യാ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ധ്യാ​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കൈ​ക്കാ​ര​ൻ​മാ​രു​ടെ​യും മ​ത​ബോ​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും പ്ര​ത്യേ​ക സ​മ്മേ​ള​ന​വും ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ