മു​സ്ലീം കൂ​ട്ട​ക്കൊ​ല​യ്ക്കാ​ണ് ജ​ർ​മ​നി​യി​ൽ തീ​വ്ര വ​ല​തു​പ​ക്ഷം ല​ക്ഷ്യ​മി​ട്ട​ത്
Tuesday, February 18, 2020 10:47 PM IST
ബ​ർ​ലി​ൻ: മു​സ്ലീ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് വ​ൻ കൂ​ട്ട​ക്കൊ​ല​യാ​ണ് ജ​ർ​മ​നി​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച അ​റ​സ്റ്റി​ലാ​യ തീ​വ്ര വ​ല​തു​പ​ക്ഷ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ്. ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ത്തി​യ​തു പോ​ലു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ൽ.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് 12 അം​ഗ സം​ഘം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​ർ​ഥ​ന​വേ​ള​ക​ളി​ൽ മും​സ്ലീ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി വ​ൻ ആ​ൾ​നാ​ശ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​ലോ​ച​ന.

രാ​ജ്യ​ത്ത് ഇ​ത്ത​രം ഭീ​ക​ര ഗ്രൂ​പ്പു​ക​ളു​ണ്ടാ​യി വ​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ് ബ​ർ​ലി​നി​ൽ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ച്ചു നാ​ളു​ക​ളാ​യി സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ുീഹ​ശ്വ​ല​ബ2020​ള​ല​യ18.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ