ബ​ർ​ലി​ൻ ച​ല​ച്ചി​ത്ര​മേ​ള ന്ധ​ബ​ർ​ലി​നാ​ലെ​ന്ധ യ്ക്ക് ​വ്യാ​ഴാ​ഴ്ച കൊ​ടി​യേ​റും
Wednesday, February 19, 2020 11:24 PM IST
ബ​ർ​ലി​ൻ: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച​തും യൂ​റോ​പ്പി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​പ്ര​മു​ഖ ച​ല​ച്ചി​ത്രോ​ത്സ​വു​മാ​യ ന്ധ​ബ​ർ​ലി​നാ​ലെ​ന്ധ യ്ക്ക് ​വ്യാ​ഴാ​ഴ്ച കൊ​ടി​യേ​റും. ജ​ർ​മ​നി​യു​ടെ വൈ​വി​ധ്യ​വും രാ​ഷ്ട്രീ​യ​വും സ​ർ​വോ​പ​രി നാ​സി ഭൂ​ത​കാ​ല​വും ഓ​ർ​മ​പ്പെ​ടു​ത്തി​യാ​ണ് ബ​ർ​ലി​ൻ ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

കാ​ൻ​സി​നും വെ​നീ​സി​നു​മൊ​പ്പം യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ബ​ർ​ലി​നാ​ലെ​യും ഇ​ക്കു​റി സം​വി​ധാ​യി​ക​മാ​ർ​ക്കും രാ​ഷ്ട്രീ​യ സി​നി​മ​ക​ൾ​ക്കു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വെ​ളു​ത്ത വ​ർ​ഗ​ക്കാ​രും പു​രു​ഷ​ൻ​മാ​രും അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൈ​യാ​ളു​ന്ന കു​ത്ത​ക ഹോ​ളി​വു​ഡി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സി​നി​മ​യി​ലെ വൈ​വി​ധ്യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന തീം ​ബ​ർ​ലി​നാ​ലെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

70 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 400 ചി​ത്ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​യ്ക്കു​ന്ന​ത്. ഗോ​ൾ​ഡ​ൻ ബെ​യ​ർ(​സു​വ​ർ​ണ ക​ര​ടി) പു​ര​സ്കാ​ര​ത്തു​നു വേ​ണ്ടി 15 ഓ​ളം ചി​ത്ര​ങ്ങ​ൾ മ​ൽ​സ​ര​ത്തി​നു​ണ്ട്.

സി​നി​മാ പ്രേ​മി​ക​ൾ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ കാ​ത്തി​രു​ന്ന എ​ഴു​പ​താ​മ​ത് ബ​ർ​ലി​നാ​ലെ​യ്ക്ക് മാ​ർ​ച്ച് ഒ​ന്നി​ന് തി​ര​ശീ​ല വീ​ഴും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ