മൂ​ന്നാ​മ​ത് യു​കെ സാ​ഹി​ത്യോ​ൽ​സ​വ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ശ​നി​യാ​ഴ്ച ല​ണ്ട​നി​ൽ
Thursday, February 20, 2020 10:45 PM IST
ല​ണ്ട​ൻ: മൂ​ന്നാ​മ​ത് യു​കെ സാ​ഹി​ത്യോ​ൽ​സ​വ​വും കോ​ട്ട​യം ഡി​സി ബു​ക്സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ മൂ​ന്നാ​മ​ത് യു​കെ ക​ഥ, ക​വി​ത, ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഫെ​ബ്രു​വ​രി 22 ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ല​ണ്ട​നി​ലെ ’മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് യൂ​കെ’​യു​ടെ (MAUK)​മാ​ന​ർ പാ​ർ​ക്കി​ലെ റോം​ഫോ​ർ​ഡ് റോ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ യു​കെ​യി​ലെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും കൂ​ടു​ത​ൽ വാ​യ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മാ​യി തു​ട​ക്കം കു​റി​ച്ച സാ​ഹി​ത്യ​കൂ​ട്ടാ​യ്മ്മ​യു​ടെ മൂ​ന്നാ​മ​ത് സാ​ഹി​ത്യോ​ത്സ​വം പ​രി​പാ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഈ ​സാ​ഹി​ത്യോ​ൽ​സ​വ​ത്തി​നു അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വ​രെ വ​ൻ പ്ര​ചാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ക്കു​റി സാ​ഹി​ത്യോ​ൽ​സ​വ​ത്തി​നു ഉ​ദ്ഘാ​ട​ന അ​വ​ത​ര​ണ ക​വി​ത എ​ഴു​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത് എ​ഴു​ത്തു​കാ​രി​യും പു​സ്ത​ക ര​ച​യി​താ​വും കൊ​ച്ചി സ്വ​ദേ​ശി​യും ഘ​ക​ഇ എ​ൽ​ഐ​സി​യി​ൽ അ​ട്മി​നി​സ്ട്ര​റ്റീ​വ് ഓ​ഫീ​റു​മാ​യ റൂ​ബി ജോ​ർ​ജ് ആ​ണ്.

യൂ​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ നി​ന്നാ​ണ് കൃ​തി​ക​ൾ ക്ഷ​ണി​ച്ച​ത്. കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള സാ​ഹി​ത്യ​മേ​ഖ​ല​യി​ലെ പ്ര​ഗ​ൽ​ഭ​രാ​യ മൂ​ന്നു വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ് ര​ച​ന​ക​ൾ വി​ല​യി​രു​ത്തി​യ​ത്. ര​ച​യി​താ​ക്ക​ളു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്തു അ​യ​ച്ച പ്ര​സ്തു​ത സൃ​ഷ്ട്ടി​ക​ൾ ഈ ​മൂ​ന്നു വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും മാ​ർ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും മി​ക​ച്ച കൃ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. യു​കെ​യി​ൽ ന​ട​ത്തു​ന്ന ഈ ​സാ​ഹി​ത്യ മ​ത്സ​ര​ത്തി​നെ എ​ത്ര​ക​ണ്ട് മ​ല​യാ​ളി​ക​ൾ ഇ​ഷ്ട്ട​പ്പെ​ടു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​യി​രു​ന്നു ഇ​ക്കു​റി​യും ക​ഥ​യി​ലും ക​വി​ത​യി​ലും ല​ഭി​ച്ച കൃ​തി​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ അ​യ​ച്ചു​ത​ന്ന കൃ​തി​ക​ൾ എ​ല്ലാം മി​ക​ച്ച​നി​ല​വാ​ര​മാ​ണ് പു​ല​ർ​ത്തി​യ​ത്. ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ബ്ലോ​ഗു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും മ​റ്റും എ​ഴു​തു​ക​യും ഒ​പ്പം സ്വ​ത​ന്ത്ര കൃ​തി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത, ക​ഴി​വു​ള്ള എ​ഴു​ത്തു​കാ​രാ​യി​രു​ന്നു മി​ക്ക​വ​രും. ഇ​തി​നു മു​ന്നേ ന​ട​ത്തി​യ ര​ണ്ട് സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ ഇ​ന്ന് സാ​ഹി​ത്യ​മേ​ഖ​ല​യി​ൽ മു​ന്നി​ര​യി​ൽ സ​ഞ്ച​രി​ക്കു​ന്നു എ​ന്നു​ള്ള​ത് അ​ഭി​മാ​ന​പൂ​ർ​വം ഞ​ങ്ങ​ൾ സ്മ​രി​ക്കു​ന്നു. യു​കെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ഇ​ക്കു​റി സാ​ഹി​ത്യ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത് ’യു​കെ റൈ​റ്റേ​ഴ്സ് നെ​റ്റ് വ​ർ​ക്ക്, അ​ഥേ​നീ​യം റൈ​റ്റേ​ഴ്സ് സൊ​സൈ​റ്റി യൂ​കെ, അ​ഥേ​നീ​യം ലൈ​ബ്ര​റി ഷെ​ഫീ​ൽ​ഡ് എ​ന്നി​വ ചേ​ർ​ന്നാ​ണ്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ട്ട​യം ഉ​ഇ​ബു​ക്സി​ൻ​റെ​യും ക​റ​ൻ​റ് ബു​ക്സി​ൻ​റെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​റാ​യ ര​വി ഡി​സി, ഡി​സി ബു​ക്സി​ലൂ​ടെ യു​ക്കെ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

മ​ല​യാ​ളി അ​സേി​യേ​ഷ​ൻ ഓ​ഫ് ദി ​യു​കെ​യു​ടെ ആ​ഥി​തേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ൽ​സ​വ​ത്തി​ൽ മ​റ്റ് ക​ലാ സാം​സ്കാ​രി​ക സാ​ഹി​ത്യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു. സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സാ​ഹി​ത്യ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ഒ​രു വ​ൻ വി​ജ​യ​മാ​യി മാ​റി. ഇ​രു​പ​തി​നു​മേ​ൽ സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​രും സാ​ഹി​ത്യ​പ്രേ​മി​ക​ളും ആ​രോ​ഗ്യം, സി​നി​മ, സാ​ഹി​ത്യം, നാ​ട​കം, പു​സ്ത​കം, ക​ല, ത​ത്വ​ചി​ന്ത തു​ട​ങ്ങി അ​ന​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ കൈ​ക​ളി​ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ്വ​ത​ന്ത്ര പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും യു​കെ​യി​ൽ അ​ന​വ​ധി സാ​ഹി​ത്യ സ്നേ​ഹി​ക​ൾ എ​ഴു​ത്തി​ന്‍റെ മേ​ഖ​ല​യി​ൽ അ​ഭി​ര​മി​ക്കു​ന്നു. എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് വ​രു​വാ​ൻ അ​ന​വ​ധി​യാ​ളു​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ സാ​ഹി​ത്യ സ്നേ​ഹി​ക​ളു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു. സാ​ഹി​ത്യ​ത്തോ​ട് താ​ൽ​പ​ര്യ​മു​ള്ള മ​റ്റു​ള്ള​വ​ർ​ക്ക്കൂ​ടി ഈ ​സം​രം​ഭ​ത്തെ​ക്കു​റി​ച്ച് അ​റി​വു​കൊ​ടു​ക്ക​ണ​മെ​ന്നും അ​പേ​ക്ഷി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് [email protected] എ​ന്ന ഈ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബെ​ന്ധ​പ്പെ​ടു​ക.

പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ലം Address- Malayali Association of UK, Kerala House, 671 Romford Road, Manor Park, London, E12 5AD