റോസമ്മ പോൾ പാറേക്കുന്നേൽ നിര്യാതയായി
Thursday, March 26, 2020 9:53 PM IST
കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പകലോമറ്റം പാറേക്കുന്നേൽ പരേതനായ പി.ഡി. പോൾ സാറിന്റെ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) ഭാര്യ റോസമ്മ (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (27-03-2020) ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. പരേത പൂവത്തോട് പേരേക്കാട്ട് കുടുംബാംഗമാണ്.

മക്കൾ : ഉഷ, സെബാസ്റ്റിയൻ (സാബു - ഖത്തർ), ജോസഫ് പോൾ (സിറിൾ - ഡബ്ലിൻ, അയർലൻഡ്). മരുമക്കൾ : പരേതനായ ഔസേപ്പച്ചൻ നടുവിലേപ്പറമ്പിൽ (കാവാലം), ലൈസ കുഴിയംകാലായിൽ (പാറമ്പുഴ), ടിൻസി വാഴക്കാലായിൽ, മഞ്ഞാമറ്റം (ഡബ്ലിൻ, അയർലൻഡ്). ഫോൺ : 94473 56474