സ്പാ​നി​ഷ് ഫ്ളൂ​വി​നെ അ​തി​ജീ​വി​ച്ച നൂ​റ്റൊ​ന്നു വ​യ​സു​കാ​ര​ൻ കൊ​വി​ഡി​ൽ​നി​ന്നും മു​ക്ത​നാ​യി
Sunday, March 29, 2020 2:14 AM IST
റോം: ​ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ​വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 101 വ​യ​സു​കാ​ര​ൻ രോ​ഗ​വി​മു​ക്ത​നാ​യി. 1919ൽ ​സ്പാ​നി​ഷ് ഫ്ളൂ​വി​ന്‍റെ കാ​ല​ത്ത് ജ​നി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​റ്റ​ലി​യി​ലെ എ​മി​ലി​യ റൊ​മാ​ഞ്ഞ റീ​ജി​യ​ണി​ലെ റി​മി​നി ഇ​ൻ​ഫെ​ർ​മി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ ര​ണ്ടു മ​ഹാ​മാ​രി​ക​ളു​ടെ കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്നു എ​ന്ന നി​ല​യ്ക്ക് പ്ര​ത്യേ​ക പ്ര​ധാ​ന്യ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

രാ​ജ്യം കൊ​റോ​ണ​മ​ര​ണ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രോ​ഗ​സൗ​ഖ്യം എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷം പ​ക​രു​ന്ന ഒ​രു കാ​ര്യ​മാ​ണി​തെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഇ​ത് ഒ​രു വ​ലി​യ ആ​ശ്വാ​മാ​ണെ​ന്നും റി​മി​നി ഡെ​പ്യൂ​ട്ടി മേ​യ​ർ ഗ്ളോ​റി​യ ലി​സി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ന​ർ​ജ·ം ആ​രോ​ഗ്യ മേ​ഖ​ല​യി​ലാ​കെ ഒ​രു പ്ര​ത്യാ​ശ പ​ക​ർ​ന്നി​ട്ടു​ണ്ട്.

1918 മു​ത​ൽ 1920 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ലോ​ക​ത്താ​ക​മാ​നം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ രോ​ഗ​മാ​യി​രു​ന്നു സ്പാ​നി​ഷ് ഫ്ളൂ. ​അ​ന്ന് ഇ​റ്റ​ലി​യി​ൽ മാ​ത്രം ആ​റു ല​ക്ഷം പേ​ർ മ​രി​ച്ചെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ