ഓ​സ്ട്രി​യ​യി​ൽ കോ​വി​ഡ് മ​ര​ണം 86 ആ​യി: രോ​ഗി​ബാ​ധി​ത​ർ 8200 ക​വി​ഞ്ഞു
Monday, March 30, 2020 1:54 AM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 8200 ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 594 (7.2 ശ​ത​മാ​നം) ആ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി.

രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ന്നും ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നോ​ട​കം 479 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ട്. വി​യ​ന്ന, ലോ​വ​ർ ഓ​സ്ട്രി​യ, സ്റ്റ​യ​ർ​മാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 21, 19, 19 പേ​രും, ബു​ർ​ഗ​ൻ​ലാ​ൻ​ഡി​ൽ 3 പേ​രും, ക​രി​ന്ത്യ​യി​ൽ 2 പേ​രും, അ​പ്പ​ർ ഓ​സ്ട്രി​യ​യി​ൽ 7 പേ​രും, തി​രോ​ളി​ൽ 10 പേ​രും, സാ​ൽ​സ്ബു​ർ​ഗി​ൽ 4 പേ​രും, ഫോ​റാ​ൾ​ബെ​ർ​ഗി​ൽ ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.

മാ​ർ​ച്ച് 29ന് ​ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് തി​റോ​ൾ (1,907), അ​പ്പ​ർ ഓ​സ്ട്രി​യ (1,402), ലോ​വ​ർ ഓ​സ്ട്രി​യ (1,276), വി​യ​ന്ന (1,087), സ്റ്റ​യ​മാ​ർ​ക്ക് (873), സാ​ൽ​സ്ബു​ർ​ഗ് (793), ഫോ​റാ​ൽ​ബെ​ർ​ഗ് (577), ക​രി​ന്തി​യ (223), ബു​ർ​ഗ​ൻ​ലാ​ൻ​ഡ് (153) എ​ന്നി​ങ്ങ​നെ​യാ​ണ്. ഓ​സ്ട്രി​യ​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​വ​രും, സു​ഖം പ്രാ​പി​ച്ച​വ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ രോ​ഗി​ക​ളു​ടെ​യും ആ​കെ എ​ണ്ണം 8486 ആ​യി.

അ​തി​നി​ട​യി​ൽ ഹ്ര​സ്വ​കാ​ല ജോ​ലി​ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​രു​ന്ന 400 മി​ല്യ​ണ്‍ യൂ​റോ​യി​ൽ നി​ന്നും, ഒ​രു ബി​ല്യ​ണ്‍ യൂ​റോ വ​രെ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം കൂ​ടു​ത​ൽ മാ​സ്കു​ക​ളും, ഡി​സ്പോ​സി​ബി​ൾ ഗ്ലൗ​സു​ക​ളും, അ​ണു​നാ​ശി​നി​ക​ളും വാ​രാ​ന്ത്യ​ത്തോ​ടെ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു

ക​ഴി​യു​ന്ന​ത്ര വീ​ട്ടി​ൽ തു​ട​രു​ക, സാ​മൂ​ഹി​ക സ​ന്പ​ർ​ക്ക​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഏ​പ്രി​ൽ 13 വ​രെ തു​ട​രും. അ​ടി​സ്ഥാ​ന സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം സ്ഥി​തി​ഗ​തി​ക​ൾ രാ​ജ്യം അ​തീ​വ ശ്ര​ദ്ധ​യോ​ടെ വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്. മൗെേൃ​

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി