ആർച്ച്ബിഷപ് ഡോ. പദീയ ഗ്വാട്ടിമാല നുണ്‍ഷ്യോ
Sunday, April 19, 2020 10:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗ​​​ൾ​​​ഫി​​​ലെ വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്ന ഫി​​​ലി​​​പ്പീ​​​ൻ​​​സ് സ്വ​​​ദേ​​​ശി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ്കോ മൊ​ന്തെ​സീ​യോ പ​ദീ​യ(66)​​​യെ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ലെ നു​​​ണ്‍ഷ്യോ ആ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു.

മ​​​ധ്യ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ സ്ഥാ​​​ന​​​പ​​​തി കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി മോ​​​ണ്‍സിഞ്ഞോർ ജോ​​​ണ്‍ ജെ. ​​​ക​​​ല്ല​​​റ​​​യ്ക്ക​​​ലാ​​​ണു ഫ​​​സ്റ്റ് സെ​​​ക്ര​​​ട്ട​​​റി. ഇ​​ദ്ദേ​​ഹ​​ത്തി​​നാ​​യി​​രു​​ന്നു നു​​ൺ​​ഷ്യോ​​യു​​ടെ താ​​ത്കാ​​ലി​​ക ചു​​മ​​ത​​ല.

കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ൻ, യു​​​എ​​​ഇ, ഒ​​​മാ​​​ൻ, ഖ​​​ത്ത​​​ർ, യെ​​​മ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള നു​​​ണ്‍ഷ്യോ ആ​​​യും ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യു​​​ടെ മൊ​​​ത്ത​​​ത്തി​​​ലു​​​ള്ള മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​ദീയ. ഗ​​​ൾ​​​ഫി​​​ലേ​​​ക്കു പു​​​തി​​​യ നു​​​ണ്‍ഷ്യോ​​​യെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു വ​​​രെ ഇ​​​ദ്ദേ​​​ഹം എ​​​ല്ലാ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യി​​​ൽ തു​​​ട​​​രും. വ​​​ട​​​ക്ക​​​ൻ അ​റേ​ബ്യ​ൻ വി​കാ​രി​യാ​ത്തി​ന്‍റെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​കാ​​​രി ആ​​​യി​​​രു​​​ന്ന ബി​​​ഷ​​​പ് കാ​​​മി​​​ലി​​​യോ ബാ​​​ലി​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​യാ​​ണ് ​അ​​​ന്ത​​​രി​​​ച്ച​​ത്.