ബ്രിസ്റ്റോൾ: കോവിഡ് 19 എന്ന മാരക വൈറസ് വ്യാപനത്തിലൂടെ താളം തെറ്റിയ ജീവിത ക്രമത്തിനിടയിലും തങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് ഉണർവേകാമെന്ന നിശ്ചയദാർഢ്യത്തിലാണ് യുകെ യിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം. പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി ന്ധ ബൈബിൾ തീർഥാടനംന്ധ എന്ന പരിപാടിയാണ് അവർ മുന്നോട്ട് വയ്ക്കുന്നത്.
നോട്ടിംഗ്ഹാം, കോവെന്ററി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റെർ എന്നീ മിഷനുകളിലെ യുവജനങ്ങളാണ് വ്യത്യസ്ഥമായ ഈ ആശയത്തിന്റെ പിന്നണിയിലുള്ളത്.
സ്വർഗാരോഹണ തിരുനാൾ ദിനമായ മേയ് 21 രാവിലെ 9 മണിയ്ക്കാരംഭിച്ച ന്ധതീർഥാടനംന്ധ പെന്തകോസ്താ തിരുനാളിന്റെ തലേന്ന് മേയ് 30 രാത്രി 10.00ന് സമാപിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
ബൈബിൾ ആദ്യാവസാനം പാരായണം ചെയ്യുകയാണ് ന്ധബൈബിൾ തീർഥാടനം’കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ദിവസവും 13 മണിക്കൂർ വീതം (രാവിലെ 9 മുതൽ രാത്രി 10 വരെ) ദിവ്യകാരുണ്യസന്നിധിയിൽ പ്രാർഥനാപൂർവമായാണ് പൂർത്തിയാക്കുന്നത്.
യുകെയിലെ നാല് സീറോ മലങ്കര മിഷനുകളിൽനിന്നുള്ള നൂറിൽപ്പരം പേർ ഒൻപതു ദിവസങ്ങളിൽ ഓണ്‍ലൈനിലൂടെ ഈ തീർഥാടനത്തിൽ പങ്കുചേരും. ദിവസവും വൈകിട്ട് 4.30 മുതൽ 5.30വരെ ക്രമീകരിക്കുന്ന ദിവ്യബലി അർപ്പണം ബൈബിൾ തീർത്ഥാടനത്തെ കൂടുതൽ മിഴിവുള്ളതാക്കും. ആശയഹല ജശഹഴൃശാമഴല എന്ന യൂട്യൂബ് ചാനലിലൂടെ ന്ധബൈബിൾ തീർഥാടന’ത്തിൽ തത്സമയം പങ്കുചേരാനാകും.
ഈ ഒൻപതു ദിവസങ്ങളിൽ ലോകം മുഴുവനുംവേണ്ടി പ്രത്യേക മധ്യസ്ഥ പ്രാർത്ഥന നടത്താനും യുവജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. സീറോ മലങ്കര മിഷനുകളിലെ എംസിവൈഎം ഭാരവാഹികളായ ആൽബിൻ മാത്യു, ജിസ് മരിയ ടിറ്റോ, ജെയ്മി മൈക്കിൾ, ജറോം മാത്യു, വിവിയൻ ജോണ്സൻ, ഡാനിയേൽ മിൽട്ടണ്‍, ജ്യൂവൽ ജോസ്, ജോബി ജോസ്, ആൻസി മനു, മനോഷ് ജോണ്‍ എന്നിവരാണ് ക്രമീകരണങ്ങൾ നിർവഹിക്കുന്നത്.
സീറോ മലങ്കര സഭ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. വിൻസെന്റ് മാർ പൗലോസ് ബൈബിൾ തീർഥാടനം ഉദ്ഘാടനം ചെയ്തു. ആത്മീയവും ഭൗതീകവുമായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്പോൾ ദിവ്യകാരുണ്യവും ദൈവവചനവുമാണ് നമ്മുടെ പ്രത്യാശയും സങ്കേതവുമെന്ന് ഉദ്ഘാടനസന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
യുകെ സീറോ മലങ്കര സഭാ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ, യുകെയിലെ എംസിവൈഎം ഡയറക്ടർ ഫാ. രഞ്ജിത്ത് മടത്തിറന്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. എംസിവൈഎം ഭാരവാഹികളായ ജോഫി തോമസ് ജിജി, ജോഹാൻ മനോഷ്, മിയ മനു ജോർജ്, റൂബൻ റെജി, ഹെലൻ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഈ നാലു മിഷനുകളുടെയും ചാപ്ലൈൻ ഫാ. മാത്യു നെരിയാട്ടിലിന്റെ പ്രോത്സാഹനവും പിന്തുണയും ഈ സംരംഭത്തിനുണ്ട്.
വിശ്വാസപരമായ വെല്ലുവിളികൾ നേരിടുന്ന യു.കെയിലെ സംസ്കാരത്തിൽ ജീവിക്കുന്പോഴും തങ്ങൾക്ക് പൈതൃകമായി ലഭിച്ച ആത്മീയപാരന്പര്യം ഉൗട്ടിയുറപ്പിക്കാനുള്ള യുവജനങ്ങളുടെ പരിശ്രമം അഭിനന്ദനാർഹമാണെന്ന് സഭാനേതൃത്വം വ്യക്തമാക്കി. സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ, അപ്പസ്തോലിക വിസിറ്റേറ്റർ ബിഷപ്പ് മാർ തിയഡോഷ്യസ് എന്നിവരുടെ ആശീർവാദത്തോടെയാണ് ബൈബിൾ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.
റിപ്പോർട്ട്: മാനുവൽ മാത്യു