ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഡി​എം​എ​യു​ടെ സ​ന്ന​ദ്ധ സേ​വ​നം
Wednesday, June 3, 2020 11:49 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡു​മാ​യി മ​ല്ലി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന ഡ​ൽ​ഹി​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ ഡ​ൽ​ഹി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ അം​ബി​ക​യും രാ​ജ​മ്മ​യും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലെ വേ​ദ​ന​യാ​ണ്. കൂ​ടാ​തെ ആ​രോ​ഗ്യ രം​ഗ​ത്തെ​ന്ന​പോ​ലെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളി​യു​മാ​യ ശ്രീ​നി​വാ​സ​നും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ആ​രോ​ഗ്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗം കൂ​ടി വ​രു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക്വാ​റൈ​ന്‍റ​യി​നി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ഡി​എം​എ. സ​ന്ന​ദ്ധ​മാ​ണ​ന്ന് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പു​റ​പ്പെ​ടു​വി​ച്ച പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രെ​യി​ൻ​ഡ് ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ, യു​നൈ​റ്റ​ഡ് ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ എ​ന്നി സം​ഘ​ട​ന​ക​ളു​മാ​യി ഇ​തി​നോ​ട​കം ഡി..​എം.​എ. ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ന​ഴ്സു​മാ​ർ ഡി​എം​എ​യു​ടെ ഇ​രു​പ​ത്ത​ഞ്ചു ഏ​രി​യാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​മാ​യോ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യോ ആ​ർ.​കെ. പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​ത്തി​ൽ നേ​രി​ട്ടോ അ​തു​മ​ല്ല​ങ്കി​ൽ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രു​മാ​യോ 9811010468, 8800398979 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി