പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ക: ന​യം മാ​റ്റി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Saturday, June 6, 2020 10:07 PM IST
ജ​നീ​വ: കൊ​റോ​ണ​വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്ന നി​ല​പാ​ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തി​രു​ത്തി. എ​ല്ലാ​വ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പു​തി​യ നി​ല​പാ​ട്. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ൾ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ മാ​സ്ക് ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​നി​ല​പാ​ടി​ലേ​ക്ക് എ​ത്തു​ന്ന​ത്.

അ​സു​ഖ​മു​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ൽ മ​തി​യെ​ന്നും, ആ​രോ​ഗ്യ​മു​ള്ള​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് പ്ര​യോ​ജ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ഇ​തു​വ​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​റ്റ​ലി​യു​ടെ കൊ​റോ​ണ ട്രേ​സി​ങ് ആ​പ്പ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ

റോം: ​കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രെ ട്രേ​സ് ചെ​യ്യാ​നു​ള്ള സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ്ലി​ക്കേ​ഷ​ന് ഇ​റ്റ​ലി​യി​ലെ സ്വ​കാ​ര്യ​താ ഓം​ബു​ഡ്സ്ബ​മാ​ന്‍റെ അ​നു​മ​തി. തി​ങ്ക​ളാ​ഴ്ച ഇ​തി​ന്‍റെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​പ​യോ​ഗം ലി​ഗു​രി​യ, പു​ഗ്ളി​യ, മാ​ർ​ഷെ, അ​ബ്രു​സോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ക​ൾ നീ​ളു​ന്ന പ​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും രാ​ജ്യ​വ്യാ​പ​ക​മാ​യി ഇ​തു ലോ​ഞ്ച് ചെ​യ്യു​ക.

ഉ​പ​യോ​ക്താ​വി​ന്‍റെ സ്വ​കാ​ര്യ​ത ലം​ഘി​ക്ക​പ്പെ​ടു​ന്നു എ​ന്ന ആ​ശ​ങ്ക​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പി​ന്‍റെ പ​രീ​ക്ഷ​ണം തു​ട​ങ്ങാ​ൻ ഇ​ത്ര​യും വൈ​കി​യ​ത്.

ആ​പ്പി​ൾ, ഗൂ​ഗി​ൾ സ്റേ​റാ​റു​ക​ളി​ൽ വ​ന്ന​തു മു​ത​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഇ​തു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ക​ഴി​ഞ്ഞു. ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ