ബി​എം​ഡ​ബ്ല്യു ആ​റാ​യി​രം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു
Sunday, June 21, 2020 1:43 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​ൻ കാ​ർ നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ വ​ന്പ​ൻ​മാ​രാ​യ ബി​എം​ഡ​ബ്ല്യു ഈ ​വ​ർ​ഷം ആ​റാ​യി​രം പി​രി​ച്ചു​വി​ടും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് വെ​ട്ടി​ക്കു​റ​യ്ക്ക​ൽ ന​ട​പ്പാ​ക്കു​ക. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 120,000 പേ​ർ ബി​എം​ഡ​ബ്ല്യു​വി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് കാ​ർ നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യും, ഒ​പ്പം ഡി​മാ​ൻ​ഡി​ൽ കു​ത്ത​നെ ഇ​ടി​വ് വ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ന്പ​നി ക​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഡെ​യിം​ല​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഴ്സി​ഡ​സു​മാ​യി ചേ​ർ​ന്ന് ചൈ​നീ​സ് ~ അ​മേ​രി​ക്ക​ൻ കാ​ർ നി​ർ​മാ​താ​ക്ക​ളു​മാ​യി ക​ടു​ത്ത മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പും ബി​എം​ഡ​ബ്ല്യു ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഭാ​വി​യി​ൽ ഇ​ല​ക്ട്രി​ക് ~ ഹൈ​ബ്രി​ഡ് മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ