യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ര​ക്ഷാ പാ​ക്കേ​ജ് ജൂ​ലൈ​ക്കു മു​ൻ​പ് ന​ട​പ്പാ​ക്ക​ണം: മെ​ർ​ക്ക​ൽ
Sunday, June 21, 2020 1:46 AM IST
ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ മു​ന്നോ​ട്ടു വ​ച്ച 750 ബി​ല്യ​ൻ യൂ​റോ​യു​ടെ ര​ക്ഷാ പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് ഉ​ട​ൻ ത​ന്നെ അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും ജൂ​ലൈ​ക്ക് മു​ൻ​പ് പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഷാ​വ​സാ​ന​ത്തി​നു മു​ൻ​പ് ത​ന്നെ പാ​ക്കേ​ജ് ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വി​ട്ടു​വീ​ഴ്ച​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ർ​ക്ക​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൗ​ണ്‍​സി​ൽ അ​ധ്യ​ക്ഷ സ്ഥാ​നം ജൂ​ലൈ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ജ​ർ​മ​നി​യു​ടെ പ​ക്ക​ലാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് മെ​ർ​ക്ക​ലി​ന്‍റെ പ്ര​സ്താ​വ​ന നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്.

ന​മ്മു​ടെ യൂ​റോ​പ്പ് അ​പ​ക​ട​സാ​ധ്യ​ത​യെ​യാ​ണ് മു​ന്നി​ൽ കാ​ണു​ന്ന​ത്. യൂ​റോ​പ്യ​ൻ ഐ​ക്യം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ സ​മ​യ​മാ​ണി​ത്. ഈ ​പ്ര​തി​സ​ന്ധി ഒ​രു രാ​ജ്യ​ത്തി​നും ഒ​റ്റ​യ്ക്കു നേ​രി​ടാ​ൻ ക​ഴി​യി​ല്ല~ മെ​ർ​ക്ക​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ