ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ "​സോ​ൾ​ട്ട് ഓ​ഫ് ദി ​എ​ർ​ത്ത്' പ​രി​പാ​ടി​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Thursday, July 2, 2020 10:12 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന "സോ​ൾ​ട്ട് ഓ​ഫ് ദി ​എ​ർ​ത്ത്' എ​ന്ന ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മി​ന് ജൂ​ലൈ 3 വെ​ള്ളി​യാ​ഴ്ച ആ​രം​ഭം കു​റി​ക്കു​ന്നു. ലോ​ക്ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യ ഉ​ണ​ർ​വേ​കു​ന്ന നി​ര​വ​ധി ഓ​ണ്‍​ലൈ​ൻ പ്രോ​ഗ്രാ​മു​ക​ൾ സ​മ്മാ​നി​ച്ച രൂ​പ​ത​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ മ​റ്റൊ​രു സ്നേ​ഹോ​പ​ഹാ​ര​മാ​ണ് "സോ​ൾ​ട്ട് ഓ​ഫ് ദി ​എ​ർ​ത്ത്' എ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ടോ​മി എ​ടാ​ട്ട് പ​റ​ഞ്ഞു.

ഈ ​ലോ​ക​ത്തി​ൽ ജീ​വി​ച്ച് ക്രി​സ്തു​വി​ന് സാ​ക്ഷ്യം ന​ൽ​കി ക​ട​ന്നു​പോ​യ സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ ജീ​വ​ച​രി​ത്രം കു​ട്ടി​ക​ളേ​യും കു​ടും​ബ​ങ്ങ​ളേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് എ​ട്ടി​ന് ആ​രം​ഭം കു​റി​ക്കു​ന്ന ഈ ​പ്രോ​ഗ്രാം തു​ട​ർ​ന്ന് എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഇ​തേ സ​മ​യം ത​ന്നെ ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രൂ​പ​ത​യു​ടെ ഒ​ദ്യോ​ഗി​ക യു​ട്യൂ​ബ് ചാ​ന​ലി​ലും ഫേ​സ്ബു​ക്ക് പേ​ജി​ലും ഈ ​പ്രോ​ഗ്രാം ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു.

ഓ​രോ എ​പ്പി​സോ​ഡി​ന്േ‍​റ​യും അ​വ​സാ​നം ന​ൽ​കു​ന്ന അ​ഞ്ചു ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി ഉ​ത്ത​രം അ​യ​യ്ക്കു​ന്ന ആ​ദ്യ വ്യ​ക്തി​ക്ക് സ​മ്മാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത​തു ദി​വ​സ​ത്തെ പ്രോ​ഗ്രാ​മി​ൽ നി​ന്നു​മാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ ന​ൽ​കു​ക. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ശ​രി ഉ​ത്ത​രം ന​ൽ​കി വി​ജ​യി​ക്കു​ന്ന വ്യ​ക്തി​യെ അ​ടു​ത്ത എ​പ്പി​സോ​ഡി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കും.. ഉ​ത്ത​ര​ങ്ങ​ൾ 07438028860 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​ന്പ​രി​ലേ​ക്ക് Answers 1,2,3,4 & 5, Full Name, Address എ​ന്ന ഫോ​ർ​മാ​റ്റി​ൽ അ​യ​യ്ക്കേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 07448836131