നോ​യി​ഡ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ത്യ​സ്ത​മാ​യ പെ​രു​നാ​ളാ​ഘോ​ഷം
Monday, July 27, 2020 10:08 PM IST
ന്യൂ​ഡ​ൽ​ഹി: നോ​യി​ഡ​യി​ലെ സെ​ന്‍റ അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും ഒ​ൻ​പ​തു ദി​വ​സം നീ​ണ്ടു നി​ന്ന നൊ​വേ​ന​യും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​ജി​ന്‍റോ റ്റോം, ​കൈ​ക്കാ​ര​ൻ​മാ​രാ​യ ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് കു​ട്ടി, ക​ണ്‍​വീ​ന​ർ സി​ബി എ​ന്നി​വ​ർ തി​രു​നാ​ൾ ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡി​ന്‍റെ പി​ടി​മു​റു​ക്ക​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​ത്തേ​തും പോ​ലെ എ​ങ്ങ​നെ തി​രു​നാ​ളാ​ഘോ​ഷി​ക്കു​മെ​ന്ന് സ​ന്ദേ​ഹി​ച്ച​പ്പോ​ൾ ഓ​ണ്‍​ലൈ​ൻ പെ​രു​നാ​ൾ എ​ന്ന ആ​ശ​യം ഇ​ട​വ​കാ​ഗം​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി. ഒ​ൻ​പ​തു ദി​വ​സ​ത്തെ നെ​വേ​ന​യി​ലും കു​ർ​ബാ​ന​യി​ലും ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ലും ല​ദീ​ഞ്ഞി​ലും ഓ​രോ യൂ​ണി​റ്റി​നെ​യും പ്ര​തി​നി​ധീ​ക​രി​ച്ചു കൊ​ണ്ട് ഏ​താ​നും പേ​ർ ഭ​ക്തി​പു​ര​സ​രം പ​ങ്കു​കൊ​ണ്ടു.

മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ഇ​ട​വ​ക​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വം പ​ങ്കു​കൊ​ണ്ടു. ജൂ​ലൈ 24 വെ​ള്ളി​യാ​ഴ്ച്ച തി​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ് വെ​ട്ടി​ക്ക​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ ഫാ. ​ഷി​ന്േ‍​റാ പു​ലി​ക്കു​ഴി മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യും തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ല്ലാ​വ​ർ​ഷ​ത്തേ​യും പോ​ലെ ത​ന്നെ രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, വ്യ​ത്യ​സ്ത​മാ​യ ഓ​ണ്‍​ലൈ​ൻ പ്ര​സു​ദേ​ന്തി വാ​ഴ്ച്ച എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മാ​റ്റു​കൂ​ട്ടി. തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​കൊ​ണ്ട് വി​കാ​രി ഫാ. ​ജി​ന്‍റാ ടോം ​ഇ​ട​വാ​ഗം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന നോ​യി​ഡ​യി​ലെ എ​ല്ലാ സെ​ക്ട​റി​ലും കൂ​ടെ ന​ട​ത്തി​യ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം ന​വ്യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്