കൈ​ര​ളി നി​കേ​ത​ൻ യു​വ​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​റി​ൽ
Wednesday, July 29, 2020 9:25 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് ക​മ്മ്യൂ​ണി​റ്റി​യു​ടെ കീ​ഴി​ലു​ള്ള കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വം ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കും. മെ​യ് ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ കോ​വി​ഡ്-19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​ക്ടോ​ബ​റി​ലേ​യ്ക്ക് മാ​റ്റി​യ​ത്. അ​തേ​സ​മ​യം വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ മ​ത്സ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്കൂ​ൾ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തോ​ടെ 2020-ലെ ​യു​വ​ജ​നോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​കും. മ​ത്സ​ര​ങ്ങ​ൾ കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ളി​ൽ (എ​ബേ​ൻ​ദോ​ർ​ഫാ​ർ​സ്ട്രാ​സെ 8) ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ 5 വ​രെ​യാ​യി​രി​ക്കും.

ര​ണ്ടാം​പാ​ദ മ​ത്സ​ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 17ന് ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നു തു​ട​ങ്ങി വൈ​കി​ട്ട് എ​ട്ടി​ന് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും. പ്ര​സം​ഗം, സം​ഗീ​തം, ചെ​റു​ക​ഥ, മോ​ണോ​ആ​ക്ട്, പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​യി​രി​ക്കും അ​ന്നേ​ദി​വ​സം ന​ട​ക്കു​ക.

മു​ന്നാം പാ​ദ മ​ത്സ​ര​ങ്ങ​ളാ​യ നൃ​ത്ത ഇ​ന​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 31ന് ​സം​ഘ​ടി​പ്പി​ക്കും. ഫ്ളോ​റി​സ്ഡോ​ർ​ഫി​ലു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സും ക്രി​സ്ത്യ​ൻ ഡാ​ൻ​സും, ക്ലാ​സി​ക്ക​ൽ നൃ​ത്ത​വും യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കും.

ജാ​തി​മ​ത​ഭേ​ദ​മ​ന്യേ 5 വ​യ​സി​നു മു​ക​ളി​ലും 18 വ​യ​സി​നു താ​ഴെ​യും പ്രാ​യ​മു​ള്ള​വ​ർ​ക്ക് മ​ത്സ​രി​ക്കാം. ഓ​സ്ട്രി​യ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും കൈ​ര​ളി​നി​കേ​ത​ൻ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ആ​ർ​ക്കും യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

സ്കൂ​ൾ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ ഒ​രു​ക്കു​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി സ്കൂ​ൾ കോ​ർ​ഡി​നേ​റ്റ​ർ എ​ബി കു​ര്യ​ൻ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും എ​സ്. എം.​സി.​സി​യു​ടെ വെ​ബ്സൈ​റ്റി​ൽ (http://www.iccvienna.org/yf2020.asp) ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി