വ​ള​രു​ന്ന കൊ​റോ​ണ ക്ലസ്റ്റ​റു​ക​ൾ ; ജ​ർ​മ​നി​ക്ക് ആ​ശ​ങ്ക
Wednesday, July 29, 2020 9:57 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ കൊ​റോ​ണ​വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രി​ക്ക​ൽ​ക്കൂ​ടി കു​തി​ച്ചു​യ​രാ​ൻ തു​ട​ങ്ങി​യ​ത് രാ​ജ്യ​ത്തി​ന് ആ​ശ​ങ്ക​യേ​റു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്കു​ക​ൾ ധ​രി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് റോ​ബ​ർ​ട്ട് കോ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജ​ർ​മ​ൻ പൗ​ര​ൻ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

അ​തി​വേ​ഗ​ത്തി​ലും അ​നി​യ​ന്ത്രി​ത​വു​മാ​യി വീ​ണ്ടും വൈ​റ​സ് വ്യാ​പി​ക്കു​ന്ന സ്ഥി​തി​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. വൈ​റ​സ് ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റു പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജ​ർ​മ​നി ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ര​ണ്ടാം ത​രം​ഗ​ത്തി​ൽ ഇ​തു കൈ​വി​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​ഹ്വാ​നം.

അ​വ​ധി​ക്കാ​ല​ത്ത് വി​നോ​ദ​യാ​ത്ര​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക രാ​ജ്യ​ത്ത് ശ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു നി​ന്നു വ​രു​ന്ന​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് ടെ​സ്റ്റി​നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ബ​വേ​റി​യ പോ​ലു​ള്ള സ്റ്റേ​റ്റു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും മോ​ട്ടോ​ർ​വേ​ക​ളി​ലും വ​രെ ടെ​സ്റ്റി​നു സൗ​ക​ര്യം ന​ൽ​കു​ന്നു. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​വു​മാ​ണി​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ