സുവാറ 2020 ബൈബിൾ ക്വിസ് മൂന്നാം റൗണ്ട് രണ്ടാമത്തെ ആഴ്ച: 13 കുട്ടികൾ പ്രഥമസ്ഥാനം നേടി
Tuesday, August 11, 2020 11:20 AM IST
പ്രെസ്റ്റൻ : ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മതപഠന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് വിജയകരമായി മുന്നേറുന്നു . ഈ റൗണ്ടിലെ രണ്ടാമത്തെ ആഴ്ചമത്സരത്തിൽ പതിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി . ഏജ് ഗ്രൂപ്പ് 8 - 10 ൽ നാല് കുട്ടികൾ പ്രഥമസ്ഥാനം നേടി . ഏജ് ഗ്രൂപ്പ് 11 -13 ൽ എട്ട് കൂട്ടികൾ പ്രഥമസ്ഥാനം പങ്കുവച്ചപ്പോൾ 14- 17 ഏജ് ഗ്രൂപ്പിൽ കാരോൾ റോസ് സജി പ്രഥമസ്ഥാനം നേടി .

ഈ ശനിയാഴ്ചയിലെ മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഈ റൗണ്ട്‌ മത്സരങ്ങൾ സമാപിക്കുകയും അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ട് കുട്ടികൾ വീതം ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും.ഫൈനൽ മത്സരം ലൈവ് ആയി,ഗവൺമെന്‍റ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രത്യക വേദിയിലായിരിക്കും നടത്തുക.


ഫൈനൽ മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും . ഈ റൗണ്ടിലെ മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബൈബിൾ പഠന ഭാഗങ്ങൾ മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ് പി ആർഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . http://smegbbiblekalotsavam.com/?page_id=595 .

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ