സ​മീ​ക്ഷ യു​കെ നാ​ലാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്ടോ​ബ​റി​ൽ
Thursday, September 3, 2020 11:35 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​തു​പ​ക്ഷ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യു​ടെ നാ​ലാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​മെ​ന്ന് സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മി​തി അ​റി​യി​ച്ചു . കോ​വി​ഡ -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ ക​രു​ത​ലു​ക​ൾ മു​ൻ​നി​ർ​ത്തി വെ​ബി​നാ​റാ​യാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ർ നാ​ലി​നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ ക​ലാ​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ ദേ​ശി​യ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നും ഭാ​വി​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​വാ​നു​മു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11നു ​ന​ട​ക്കും. സ​മീ​ക്ഷ​യു​ടെ പ്രാ​ഥ​മി​ക ഘ​ട​ക​മാ​യ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നൂ​റോ​ളം പ്ര​തി​നി​ധി​ക​ളാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക .

ദേ​ശി​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യു​കെ യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സ​മീ​ക്ഷ യു​കെ​യു​ടെ 24 ബ്രാ​ഞ്ചു​ക​ളു​ടെ​യും സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

സ​മ്മേ​ള​ന​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി യു​കെ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​വ​ണ​മെ​ന്ന് സ​മീ​ക്ഷ യു​കെ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​ജു ഗോ​പി​നാ​ഥ്