സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ സെപ്റ്റംബർ 12 ന്
Sunday, September 6, 2020 3:25 PM IST
ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ സെപ്റ്റംബർ 12 ന് നടക്കും. യേശുവിൽ ഐക്യപ്പെട്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയെന്ന സന്ദേശമേകികൊണ്ട് , ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.ജോയ് ചെമ്പകശ്ശേരിൽ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ മുഴുവൻസമയ ശുശ്രൂഷകനും യുകെ കോ ഓർഡിനേറ്ററുമായ ബ്രദർ സാജു വർഗീസ് , കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇംഗ്ലണ്ടിന്റെ നേതൃത്വവും , യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയുമായ മരിയ ഹീത്ത് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ . ഉച്ചയ്ക്ക് ഒന്നു മുതൽ വൈകുന്നേരം നാലുവരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . നാലു മുതൽ 6 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬