ജി​നോ ജോ​ണ്‍ എ​ട​ച്ചേ​ല​ത്തി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Tuesday, September 15, 2020 9:52 PM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ഐ​ഫ​ലി​ലെ മെ​ഷ​ർ​നി​ഷി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ ജി​നോ ജോ​ണ്‍ എ​ട​ച്ചേ​ല​ത്തി​ന്‍റെ(45) സം​സ്കാ​രം സെ​പ്റ്റം​ബ​ർ 17 വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മെ​ഷ​ർ​നി​ഷ് ബ്ളൈ​ബ്യു​യി​ർ അാ ​ങ​ലീി​രെ​വ, 53894 ങ​ല​ര​വ​ലൃി​ശ​ര​വ ആ​ഹ​ല​ശ​യൗ​ശൃ) ൽ ​കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യി ന​ട​ക്കും.

ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​യ ജി​നോ ടൊ​യോ​ട്ട ക​ന്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 13 ന് ​വെ​സ്റ്റ് ഫാ​ളി​യ സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലേ​യ്ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ജ​ർ​മ​നി​യി​ൽ കു​ടി​യേ​റി​യ മൂ​വാ​റ്റു​പു​ഴ മു​ത്തോ​ല​പു​രം എ​ട​ച്ചേ​ല​ത്ത് ജോ​ണി, മോ​ളി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​നോ. സ​ഹോ​ദ​ര​ൻ ജി​യോ​ണ്‍.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ