യൂ​റോ​പ്പി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കും: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Tuesday, September 15, 2020 10:06 PM IST
ജ​നീ​വ: യൂ​റോ​പ്പി​ൽ വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ക​രു​തി​യി​രി​ക്കേ​ണ്ട​തെ​ന്നും സം​ഘ​ട​ന​യു​ടെ യൂ​റോ​പ്യ​ൻ വിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ല​വി​ൽ സ്പെ​യ്നും ഫ്രാ​ൻ​സും അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ കൂ​ടു​താ​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഏ​പ്രി​ലി​ലെ ഉ​യ​ർ​ന്ന ക​ണ​ക്കി​നെ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വെ​ള്ളി​യാ​ഴ്ച മാ​ത്രം യൂ​റോ​പ്യ​ൻ മേ​ഖ​ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, രോ​ഗ​ബാ​ധ ശ​ക്ത​മാ​യി​രു​ന്ന സ​മ​യ​ത്തെ അ​പേ​ക്ഷി​ച്ച് ശ​രാ​ശ​രി മ​ര​ണ​സം​ഖ്യ ഇ​പ്പോ​ൾ കു​റ​വാ​ണ്. മ​ഹാ​മാ​രി അ​വ​സാ​നി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ല​യി​രു​ത്തു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ