കുഞ്ഞമ്മ ബേബി മാമ്മൂട്ടിൽ ജർമനിയിൽ നിര്യാതയായി
Tuesday, September 22, 2020 8:54 PM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ലിംബുർഗിൽ താമസിക്കുന്ന മാവേലിക്കര, പത്തിച്ചറ മാമ്മൂട്ടിൽ ബേബി ഉമ്മന്‍റെ ഭാര്യ കുഞ്ഞമ്മ ബേബി (77) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പത്തനംതിട്ട, കൊടുമണ്‍ ചരുവിൽ കുടുംബാംഗമാണ്.

മക്കൾ : തോസ് തോമസ് ബേബി, തോബിയാസ് ബേബി. മരുമക്കൾ : സിൽക്കെ തോമസ്, ജെസി തോബിയാസ്. കൊച്ചുമക്കൾ : ടിമോ ലെയോണ്‍, ഏലിയാസ്, ജോനാഥൻ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ