വ​രാ​നി​രി​ക്കു​ന്ന​ത് ക​ടു​പ്പ​മേ​റി​യ സ​മ​യം: മെ​ർ​ക്ക​ൽ
Friday, October 2, 2020 12:11 AM IST
ബ​ർ​ലി​ൻ: കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ക​ടു​പ്പ​മേ​റി​യ മാ​സ​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. എം​പി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് മെ​ർ​ക്ക​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്.

​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഏ​റ്റ​വും ന​ല്ല മാ​ർ​ഗം പ​ണം ക​ട​മെ​ടു​ക്കു​ക ത​ന്നെ​യാ​ണെന്നും സ​ർ​ക്കാ​ർ ആ ​വ​ഴി​ക്കാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും മെ​ർ​ക്ക​ൽ വ്യ​ക്ത​മാ​ക്കി. ബ​ജ​റ്റ് ന​യ​ത്തി​നെ​തി​രാ​യ ക​ടു​ത്ത പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ചാ​ൻ​സ​ല​ർ.

സ​ർ​ക്കാ​രി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളാ​ണ് കോ​വി​ഡി​ന്‍റെ സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​തം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ രാ​ജ്യ​ത്തെ സ​ഹാ​യി​ച്ച​തെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

2021ൽ ​സ​ർ​ക്കാ​ർ 96.2 ബി​ല്യ​ൻ യൂ​റോ​യാ​ണ് വാ​യ്പ​യെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ജ​ർ​മ​നി തു​ട​ർ​ന്നു പോ​രു​ന്ന ക​ട​മി​ല്ലാ ന​യ​ത്തി​ൽ നി​ന്നു​ള്ള വ്യ​തി​ച​ല​നം എ​ന്ന നി​ല​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​ന് ഈ ​തീ​രു​മാ​നം കാ​ര​ണ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ