കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രേ യൂ​റോ​പ്പി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ
Monday, October 12, 2020 11:16 PM IST
ബ​ർ​ലി​ൻ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​ക്കു​റി​ച്ച് ചി​ന്ത വേ​ണ​മെ​ന്നാ​ണ് രാ​ജ്യ​ത്തെ ചെ​റു​പ്പ​ക്കാ​രോ​ട് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ വി​കാ​ര​നി​ർ​ഭ​ര​യാ​യി ആ​ഹ്വാ​നം ചെ​യ്ത​ത്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ലെ​ല്ലാം സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​വ​ർ അ​ന്ത്യ​ശാ​സ​നം ന​ൽ​കി. ബ​ർ​ലി​ൻ, ബ്ര​മ​ൻ, കൊ​ളോ​ണ്‍, ഡോ​ർ​ട്ട്മു​ണ്‍​ഡ്, ഡു​സ​ൽ​ഡോ​ർ​ഫ്, എ​സ്‌​സ​ൻ, ഫ്രാ​ങ്ക്ഫ​ർ​ട്ട്, ഹാം​ബു​ർ​ഗ്, ലീ​പ്സി​ഗ്, മ്യൂ​ണി​ച്ച്, സ്റ​റു​ട്ട്ഗ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മേ​യ​ർ​മാ​രു​മാ​യി ചാ​ൻ​സ​ല​ർ ടെ​ലി​ഫോ​ണി​ലൂ​ടെ ച​ർ​ച്ച​യും ന​ട​ത്തി.

ല​ക്ഷ​ത്തി​ന് അ​ന്പ​ത് പേ​ർ​ക്ക് രോ​ഗ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യെ​ല്ലാം രാ​ജ്യ​ത്ത് റി​സ്ക് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്പെ​യി​ൻ ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ഗി​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ക​ർ​ക്ക​ശ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണി​ത്. മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി സ​മ​യ​ത്ത് ആ​രും അ​ത്യാ​വ​ശ്യ​മി​ല്ലാ​തെ വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും.

അ​തേ​സ​മ​യം, ബ്രി​ട്ട​ൻ മൂ​ന്നാം ഘ​ട്ടം നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഒ​രാ​ഴ്ച കൊ​ണ്ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ര​ട്ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ