സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ഒക്ടോബർ 25 മുതൽ
Monday, October 19, 2020 5:41 PM IST
ലണ്ടൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തു മാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒക്ടോബറിലെ സ്കൂൾ അവധിക്കാലത്ത് 25, 26, 27 ( ഞായർ , തിങ്കൾ , ചൊവ്വ ) തീയതികളിലും തുടർന്ന് 28, 29, 30 (ബുധൻ , വ്യാഴം , വെള്ളി ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഡം , ടീൻസ് ഫോർ കിംഗ്ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് 9 വയസു മുതൽ 12 വരെയുള്ള കുട്ടികൾക്കും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെ 13 വയസുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്‍റെ ഭാഗമാകും.

വിവരങ്ങൾക്ക്: തോമസ് 07877508926.