സ്പെ​യ്നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
Monday, October 26, 2020 10:12 PM IST
മാഡിഡ്ര്: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്പെ​യി​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ൽ നേ​ര​ത്തെ ത​ന്നെ അ​ഠി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ്.

കാ​ന​റി ദ്വീ​പു​ക​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ ബാ​ധ​ക​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​റി​യി​ച്ചു. സ്ഥി​ത​ഗ​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ് അ​തി​നാ​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​തി​ന് ശേ​ഷ​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് സ്പെ​യി​നി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 34,752 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ