യൂ​റോ​പ്പി​ൽ കോ​വി​ഡ് മ​ര​ണ​സം​ഖ്യ പെ​രു​കു​ന്നു
Thursday, October 29, 2020 7:42 PM IST
ല​ണ്ട​ൻ: യൂ​റോ​പ്പി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല മ​ര​ണ​സം​ഖ്യ​യും കു​തി​ച്ചു​യ​രു​ന്നു. മ​ര​ണ​സം​ഖ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ൽ​പ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക്.

ഫ്രാ​ൻ​സ്, സ്പെ​യി​ൻ, യു​കെ, നെ​ത​ർ​ല​ൻ​ഡ്സ്, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യി ഉ​യ​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞു. റ​ഷ്യ​യി​ൽ പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മ​ര​ണം 320 ആ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ഇ​വി​ട​ത്തെ മ​ര​ണ​സം​ഖ്യ 26,589 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 221 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഓ​സ്ട്രി​യ​യ​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​യി​ര​മാ​യി. യു​എ​സ്, ഇ​ന്ത്യ, ബ്ര​സീ​ൽ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പു​റ​മെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് റ​ഷ്യ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച 16,550 പേ​ർ​ക്കാ​ണ് റ​ഷ്യ​യി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 22,000 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​റ്റ​ലി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്ന​തി​നെ തു​ട​ർ​ന്ന് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ന​ഗ​ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ