HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി വിപുലീകരിച്ചു
Friday, November 13, 2020 5:15 PM IST
ലണ്ടൻ: കേരള സർക്കാരിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റായി സി.എ. ജോസഫിനെ നിയമിച്ചു. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യനും മറ്റു ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ് . പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും ഭാഷാ സ്നേഹികളെയും ഉൾപ്പെടുത്തി എസ്.എസ്. ജയപ്രകാശ് ചെയർമാനായി വിദഗ്ധ സമിതിയും ഡോ. അരുൺ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവർത്തിച്ചു വരുന്നു. യു കെയിൽ സാമൂഹിക സാംസ്കാരിക മേഖലകളിലും മാതൃഭാഷാ ഉന്നമനത്തിനായും പ്രവർത്തിക്കുന്ന ജിമ്മി ജോസഫ്, ബിന്ദു കുര്യൻ, ബിൻസി എൽദോ എന്നിവരെയും ഉൾപ്പെടുത്തി നിലവിൽ 16 അംഗ പ്രവർത്തകസമിതിയും വിപുലീകരിച്ചു.
2017 സെപ്റ്റംബർ 22 ന് ലണ്ടനിൽ കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഉദ്ഘാടനം നിർവഹിച്ചത്. മലയാളം മിഷന്റെ യുകെയിലെ പ്രവർത്തനങ്ങൾക്കായി പത്തംഗ അഡ്ഹോക്ക് കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി.എ. ജോസഫ് യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . ഇക്കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച
സി.എ. ജോസഫ് ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. യുക്മയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായും സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള സി.എ. ജോസഫ് ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോഓർഡിനേറ്ററുമാണ്. പ്രവാസി മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മർ ഇൻ ബ്രിട്ടൻ' 'ഓർമമകളിൽ സെലിൻ' 'ഒരു ബിലാത്തി പ്രണയം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സി.എ. ജോസഫ് യുകെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ 'ഓർമയിൽ ഒരു ഓണം'എന്ന ആൽബത്തിനും അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ തീംസോങ്ങിനും ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ ഹയർ ഡിപ്ലോമ കോഴ്സായ എച്ച്ഡിസിയും കരസ്ഥമാക്കിയിട്ടുള്ള സി.എ. ജോസഫ് നാട്ടിൽ അധ്യാപകൻ, പത്രപ്രവർത്തകൻ, സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെ അബഹയിൽ എത്തിയ ജോസഫ് 15 വർഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. കമ്മീസ്മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇന്റർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 2006 ൽ യുകെയിലെത്തി. ലണ്ടനടുത്ത് ഗിൽഫോർഡിൽ കുടുംബസമേതം താമസിക്കുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഏബ്രഹാം കുര്യൻ 15 വർഷമായി കുടുംബസമേതം യുകെയിലെ കവൻട്രിയിൽ ആണ് താമസം. കവൻട്രി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും കേരള സ്ക്കൂൾ കവൻട്രിയുടെ മുൻ പ്രധാനാദ്ധ്യാപകനും ആയിരുന്ന ഏബ്രഹാം കുര്യൻ, പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ കവൻട്രി ബ്രാഞ്ച് പ്രസിഡന്റ് ആയും കവൻട്രി കേരളാ സ്കൂൾ ഡയറക്ടർ ബോർഡ് അംഗമായും ആയും ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യുക്മ കലാമേളയിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏബ്രഹാം കുര്യൻ മികച്ച സംഘാടകനും വാഗ്മിയുമാണ് . യുകെയിൽ എത്തുന്നതിനു മുൻപ് കേരള വനം വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ക്രീയാത്മകമായ പ്രവർത്തനങ്ങൾക്കു വേണ്ട മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് നോർത്തേൺ അയർലൻഡ് കോർഡിനേറ്റർ കൂടിയായ എസ്.എസ് ജയപ്രകാശാണ്. നോർത്തേൺ അയർലൻഡിൽ പ്രവർത്തിക്കുന്ന പ്രമുഖ കലാ സാംസ്കാരിക പ്രസ്ഥാനമായ കർമ കലാകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന എസ്.എസ്. ജയപ്രകാശ് അറിയപ്പെടുന്ന കലാ സാംസ്കാരിക പ്രവർത്തകനുമാണ് . സമീക്ഷ മുൻ ദേശീയ ജനറൽ സെക്രട്ടറിയായും കോട്ടയം ബസേലിയസ് കോളജ് മുൻ യൂണിയൻ ചെയർമാനായും ജയപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാസമ്പന്നരായ ആളുകളെ ഉൾപ്പെടുത്തി രൂപീകൃതമായ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാൻ സസ്സെക്സ് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് ആൻഡ് ഗ്ലോബൽ ഡെവലപ്മെൻറ് വകുപ്പ് മേധാവിയായ ഡോ.അരുൺ തങ്കമാണ് .
പ്രവർത്തക സമിതി കൺവീനർ ആയി ഇന്ദുലാൽ സോമൻ പ്രവർത്തിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയിലെ പ്രമുഖ സാക്ഷരത പ്രവർത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ദുലാൽ സോമൻ സമീക്ഷയുടെ മുൻ ദേശീയ സമിതി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും മലയാളഭാഷാ പ്രചാരകനുമായ ഇന്ദുലാൽ സോമൻ ലണ്ടനടുത്ത് വോക്കിങ്ങിലാണ് കുടുംബസമേതം താമസം. ഷെഫീൽഡ് എൻ എച്ച് എസ് ഹോസ്പിറ്റലിൽ കുട്ടികളുടെ മനശ്ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന ഡോ.സീന ദേവകിയാണ് യുകെ ചാപ്റ്ററിന്റെ വൈസ് പ്രസിഡൻറ്. ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നത് പുരോഗമന സാംസ്കാരിക സംഘടനയായ സമീക്ഷയുടെ ദേശീയ പ്രസിഡന്റും മുൻ സീരിയൽ നടിയും സാഹിത്യകാരിയുമായ സ്വപ്ന പ്രവീൺ ആണ് . മലയാള ഭാഷാ പ്രചാരകരായി പ്രവർത്തിക്കുന്നവരും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ മുരളി വെട്ടത്ത്, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ് , ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ജനേഷ് നായർ രഞ്ജു പിള്ള, എന്നിവരും പ്രവർത്തക സമിതി അംഗങ്ങളാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് ഭാഷാ സ്നേഹികളായ ആളുകളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ നവംബർ 8 ഞായറാഴ്ച മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ 'മലയാളം- മലയാളി-മലയാളം മിഷൻ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം യു കെ ചാപ്റ്ററിനു കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വളരെ ഉപകാരപ്രദമായിരുന്നു. മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യു കെ ചാപ്റ്റർ ആരംഭിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നവംബർ 14 ശനിയാഴ്ച വൈകുന്നേരം 4 പി എം ന് (ഇന്ത്യൻ സമയം 9.30 പി എം) പ്രമുഖ കവയിത്രിയും ദളിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ് മൃദുല ദേവി 'പാളുവ (പറയ) ഭാഷയ്ക്ക് മലയാളത്തിലെ പ്രസക്തി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.
'പാളുവ' ഭാഷയിൽ നിരവധി കവിതകളും രചിച്ചിട്ടുളള എസ് മൃദുലദേവി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയുമാണ് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ അറിവുകൾ പ്രദാനം ചെയ്യുന്ന ഈ ലൈവ് പ്രഭാഷണം എല്ലാ ഭാഷാസ്നേഹികളും ശ്രവിക്കണമെന്നും താഴെക്കൊടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും യുകെ ചാപ്റ്റർ ഭാഷാ ഉന്നമനത്തിനായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തകസമിതി അഭ്യർത്ഥിക്കുന്നു.
https://www.facebook.com/MAMIUKCHAPTER/live/
പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ, ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
നാല് ഘട്ടങ്ങളിലുള്ള കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ പൂക്കളുടെ പേരുകൾ ആണ് ഈ കോഴ്സുകൾക്ക് നൽകിയിരിക്കുന്നത് . നാലാമത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പൂർത്തിയാക്കുമ്പോൾ പഠിതാവ് നാട്ടിലെ പത്താം ക്ലാസിന് തുല്യതയിലെത്തും. കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് . മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് പ്രവാസി മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
അറിയപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും കോട്ടയം മണർകാട് സെന്റ് മേരിസ് കോളേജ് മലയാളം വിഭാഗം അധ്യാപികയും ആയിരുന്ന പ്രൊഫ. സുജ സൂസൻ ജോർജ് ആണ് മലയാളം മിഷന്റെ ഡയറക്ടർ. മലയാളം മിഷൻ ഡയറക്റ്ററായി ചുമതലയേറ്റതിന് ശേഷം 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ പ്രൊഫ. സുജ സൂസൻ ജോർജിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
മലയാളം മിഷന്റെ രജിസ്ട്രാർ ആയി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് കേരളത്തിലെ സ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയായിരുന്ന എം സേതുമാധവനാണ്. കേന്ദ്ര ഗവൺമെന്റിന്റെ മാനവവിഭവശേഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (NUEPA) നിന്നും എ പ്ലസ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള എം സേതുമാധവൻ കേരളത്തിലെ പുതിയ പാഠ്യപദ്ധതി യുമായി ബന്ധപ്പെട്ട പാഠപുസ്തക രചന ശില്പശാല കൾക്കും നേതൃത്വം നൽകുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) കേന്ദ്രത്തിന്റെ സംസ്ഥാനതല റിസോഴ്സ് പേഴ്സനുമാണ്. അധ്യാപക പരിശീലന രംഗത്ത് ദീർഘകാല പരിചയസമ്പത്തുള്ള പ്രമുഖ പ്രഭാഷകനായും അറിയപ്പെടുന്ന എം സേതുമാധവൻ അധ്യാപക ട്രെയിനിങ്ങിലൂടെ മലയാളം മിഷൻ ചാപ്റ്ററുകളിലെ മുഴുവൻ അധ്യാപകർക്കും സുപരിചിതനുമാണ്.
യുകെയിൽ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിൽ മൂല്യനിർണയ പദ്ധതിയായ പഠനോത്സവം 2021 ഏപ്രിൽ മാസം നടത്തുവാനുള്ള പ്രവർത്തനങ്ങൾ പ്രവർത്തകസമിതി നടത്തിക്കൊണ്ടിരിക്കുകയാണ് . ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രവർത്തകസമിതി അപേക്ഷിക്കുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് ക്ലാസുകൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും താഴെകൊടുത്തിരിക്കുന്ന ഈ മെയിൽ വിലാസത്തിലോ പ്രവർത്തക സമിതി അംഗങ്ങളെയോ മേഖലാ കോർഡിനേറ്റർമാരുടെ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
1. ബേസിൽ ജോൺ (സൗത്ത് മേഖല കോഓർഡിനേറ്റർ) 07710021788
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോഓർഡിനേറ്റർ) 07415984534
3. ജനേഷ് നായർ (നോർത്ത് മേഖല കോഓർഡിനേറ്റർ)07960432577
4. രഞ്ജു പിള്ള (സ്കോട്ട്ലൻഡ് മേഖല കോഓർഡിനേറ്റർ) 07727192181
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഓഡിനേറ്റർ) 07869400005 6. എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ) 07702686022
മലയാളം മിഷൻ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം:
[email protected]
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യ
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമി
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയ
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മ
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മര
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യ
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമി
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയ
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മ
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മര
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേ
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജി
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്ത
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡ
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയ
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാ
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയ
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമ
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ - ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി
ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ധ്യാനം വിയന്നയിൽ
വിയന്ന: സെന്റ് ജോസഫ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ.
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്ര
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: ലിമ കിരീടം നേടി
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂ
ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാ
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപ
മഴവിൽ സംഗീതം അവിസ്മരണീയമായി
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് സമാപനം
വിയന്ന: വിവിധ സംസ്കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി
മാഞ്ചസ്റ്ററിൽ തിരുനാൾ ആഘോഷ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ലഹരിയിലേക്ക്
മീറ്റ് & ഗ്രോ ഇന്ന് ബ്രിസ്റ്റോളിൽ
ബ്രിസ്റ്റോൾ: കോസ്മോപോളിറ്റൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ന
ചേർത്തല സംഗമം ഇന്ന് സ്റ്റോക് ഓൺ ട്രെന്റിൽ
സ്റ്റോക് ഓൺ ട്രെന്റ്: ചേർത്തല സ്വദേശികളുടെ സംഗമം ഇന്ന് സ്റ്റോക്ക
ദയാവധം നിയമവിധേയമാക്കുന്ന ബില്ല് പാസാക്കി യുകെ പാർലമെന്റ്
ലണ്ടൻ: ഗർഭഛിദ്രത്തിൽ കിരാത വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള ബില്ല
നിലമ്പൂർ തെരഞ്ഞെടുപ്പ്: പ്രവർത്തകർക്ക് ആവേശമായി ഐഒസി
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ശക്തമായ പ്രവർത്
റോമിൽ കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ വാർഷിക സംഗമം നടത്തി
റോം: കോട്ടപ്പുറം രൂപത പ്രവാസി കൂട്ടായ്മ റോം ഇറ്റലി വാർഷിക സംഗമ
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ലെ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കുടുംബ കൂട്ടായ്മ പ്രതിനിധി സമ്മേളനം ശനിയാഴ്ച
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കുടുംബ കൂട്ടായ്മ വ
ഐറീഷ് മലയാളി വിദ്യാർഥികൾക്ക് നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ നേട്ടം
ഡബ്ലിൻ: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പ
ഓൾഫ് സീറോമലബാര്‍ ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെൻഡ്: ഓൾഫ് സീറോമലബാര്‍ ഇടവകയിൽ മെൻസ് ഫോറത
ജര്‍മനിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
പത്തനംതിട്ട: ജര്‍മനിയില്‍ അന്തരിച്ച റാന്നി പെരുനാട് സ്വദേശി ദേ
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം
ഡബ്ലിൻ: നീനാ ചിയേഴ്സ് നീന ഒളിമ്പിക്സ് അത്ലറ്റിക് ക്ലബിൽ സംഘടിപ
ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കൺവൻഷൻ നോർത്താംപ്ടണിൽ ജൂലൈ അഞ്ചിന്
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈ
ജര്‍മനിയില്‍ സീറോമലങ്കര കത്തോലിക്കാ സഭാസംഗമം വെള്ളിയാഴ്ച മുതല്‍
ബോണ്‍: ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാസമൂഹത്തിന്റെ ആ
Latest News
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
Latest News
സെഞ്ചുറിയുമായി തോമസ് റ്യു; യൂത്ത് ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ജയം
തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
"മത-സാമുദായിക സംഘടനകളോട് വിധേയത്വം'; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ട്രാക്കിൽ മരം വീണു; ട്രെയിനുകൾ പിടിച്ചിട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Top