ഏഷ്യാറ്റിക്ക് ഉടമ ജിമ്മിയുടെ പിതാവ് എഡി സെബാസ്റ്റ്യൻ നിര്യാതനായി
Monday, November 16, 2020 6:27 PM IST
മെൽബൺ: പ്രമുഖ ഇംപോർട്ടർ ഏഷ്യാറ്റിക്കിന്‍റെ ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ (89) നാട്ടിൽ നിര്യാതനായി. സംസ്കാരം നവംബർ 17നു (ചൊവ്വ) രാവിലെ 8 ന് കല്ലാനിക്കൽ സെന്‍റ് ജോർജ് പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ പുല്ലൂരാംമ്പാറ മടപ്പള്ളിൽ കുടുംബാംഗമാണ്. മറ്റുമക്കൾ: ടോമി അഞ്ചാനി (റിട്ട. ലാബ് അസിസ്റ്റന്‍റ് ന്യൂമാൻ കോളജ് തൊടുപുഴ), ജെസി ചെമ്പരത്തി (തൊടുപുഴ), ബ്രദർ സാനി അഞ്ചാനിക്കൽ ( MMB കോയമ്പത്തൂർ), ഫ്രാൻസീസ് സെബാസ്റ്റ്യൻ (മാനേജർ എബിഐ തൊടുപുഴ), ഫാ. റോയി അഞ്ചാനി സിഎംഐ (ജർമനി), ബെന്നി സെബാസ്റ്റ്യൻ (തെക്കും ഭാഗം). മരുമക്കൾ: ഗ്രേസി ടോമി (ചിലവ്), പതേതനായ ജോളി ചെമ്പരത്തി (തൊടുപുഴ), ബെറ്റ് സി കേളകത്ത് ( മുതലക്കോടം), സിന്ദു മഠത്തിപ്പറമ്പിൽ (മടക്കത്താനം), ബെറ്റി ജിമ്മി കളപ്പുരയ്ക്കൽ, രാമപുരം (ഓസ്ട്രേലിയ).

റിപ്പോർട്ട്: ജോസ് എം. ജോർജ്