ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ: മെ​ർ​ക്ക​ലി​ന് ആ​ശ​ങ്ക
Thursday, November 26, 2020 12:22 AM IST
ബ​ർ​ലി​ൻ: കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ അ​ള​വി​ൽ ഇ​വ​യു​ടെ ഡോ​സ് ല​ഭ്യ​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ.

ജി20 ​ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് മെ​ർ​ക്ക​ൽ ത​ന്‍റെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. വാ​ക്സി​ൻ വി​ത​ര​ണം നീ​തി​പൂ​ർ​വ​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ഥാ​നോം ഗ​ബ്രേ​സി​യൂ​സും സ​മാ​ന​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ജ​ർ​മ​നി ഡി​സം​ബ​റി​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യേ​ക്കും

കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നേ​ഷ​ന് ജ​ർ​മ​നി ഡി​സം​ബ​റി​ൽ ത​ന്നെ തു​ട​ക്കം കു​റി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി യെ​ൻ​സ് സ്പാ​ൻ ത​ന്നെ​യാ​ണ് ഇ​തെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ പ​കു​തി​യോ​ടെ ഇ​മ്യു​ണൈ​സേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ പ​തി​നാ​റ് സ്റേ​റ​റ്റു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു.

വാ​ക്സി​ൻ വ​ന്നാ​ൽ സെ​ന്‍റ​ർ ഇ​ല്ലാ​ത്ത​തു കാ​ര​ണം വൈ​കാ​ൻ ഇ​ട​യാ​ക​രു​ത്. സെ​ന്‍റ​ർ തു​ട​ങ്ങി അ​ൽ​പ്പ​കാ​ലം വെ​റു​തേ കി​ട​ക്കേ​ണ്ടി വ​ന്നാ​ലും ലൈ​സ​ൻ​സു​ള്ള വാ​ക്സി​ൻ ഒ​രു ദി​വ​സം പോ​ലും വി​ത​ര​ണം വൈ​കാ​ൻ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ