മ​ക​നെ വീ​ടി​നു​ള്ളി​ൽ 28 വ​ർ​ഷം പൂ​ട്ടി​യി​ട്ടു; സ്വീ​ഡ​നി​ൽ എ​ഴു​പ​തു​കാ​രി അ​റ​സ്റ്റി​ൽ
Wednesday, December 2, 2020 11:41 PM IST
സേ​റ്ക്ഹോം: മ​ക​നെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ 28 വ​ർ​ഷ​മാ​യി പൂ​ട്ടി​യി​ട്ട 70 കാ​രി​യാ​യ അ​മ്മ അ​റ​സ്റ്റി​ലാ​യി. സ്വീ​ഡ​നി​ലാ​ണ് സം​ഭ​വം.​സ്റേ​റാ​ക്ക്ഹോ​മി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ഹാ​നി​ങ്ങെ​യി​ലെ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ 12 വ​യ​സു​ള്ള​പ്പോ​ഴാ​ണ് മ​ക​നെ അ​മ്മ പൂ​ട്ടി​യി​ട്ട​തെ​ന്നു പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു.

മ​ക​നെ ഇ​വ​ർ സ്കൂ​ളി​ൽ അ​യ​ച്ചി​രു​ന്നി​ല്ല. ഇ​യാ​ൾ​ക്ക് ഇ​പ്പോ​ൾ 41 വ​യ​സു​ണ്ട്. അ​മ്മ ആ​ശു​പ​ത്രി​യി​ൽ പോ​യ സ​മ​യ​ത്ത് അ​ടു​ത്ത ബ​ന്ധു​വാ​ണ് യാ​ദൃ​ച്ചി​ക​മാ​യി ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ​ക്ക​ണ്ട് ഹൃ​ദ​യം ത​ക​ർ​ന്നു​പോ​യെ​ന്ന് ബ​ന്ധു പ​റ​ഞ്ഞു. ഇ​യാ​ളു​ടെ അ​മ്മ ഒ​രു ക്രൂ​ര​യാ​ണെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ര​ത്തോ​ളം അ​വ​ർ ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല. ത​ന്‍റെ ബ​ന്ധു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു എ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ദീ​ർ​ഘ​കാ​ലം പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യേ​ണ്ടി​വ​ന്ന യു​വാ​വി​നെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ലം ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണ്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​യ്ക്ക​യാ​ണ്. എ​ങ്കി​ലും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി ആ​ളു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​തി​നാ​ൽ സം​സാ​ര​ശേ​ഷി കു​റ​വു​ണ്ട്. പ​ല്ലു​കൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ