ബയോൺടെക് മേധാവി ലോകസന്പന്നൻ
Saturday, December 5, 2020 8:12 AM IST
ല​​​​​ണ്ട​​​​​ൻ: കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച ജ​​​​​ർ​​​​​മ​​​​​ൻ ക​​​​​ന്പ​​​​​നി ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക്കി​​​​​ന്‍റെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ക​​​​​ൻ ഉ​​​​​ഗു​​​​​ർ സാ​​​​​ഹി​​​​​ൻ ലോ​​​​​ക​​​​​ത്തി​​​​​ലെ ആ​​​​​ദ്യ അ​​​​​ഞ്ഞൂ​​​​​റു സ​​​​​ന്പ​​​​​ന്ന​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ​​​​​ത്തി. 510 കോ​​​​​ടി ഡോ​​​​​ള​​​​​ർ ആ​​​​​സ്തി​​​​​യു​​​​​മാ​​​​​യി അ​​​​​ദ്ദേ​​​​​ഹം 493-ാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.

ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക്കും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ ഫൈ​​​​​സ​​​​​ർ ക​​​​​ന്പ​​​​​നി​​​​​യും ചേ​​​​​ർ​​​​​ന്നു വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച വാ​​​​​ക്സി​​​​​ൻ അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ന്പ് ബ്രി​​​​​ട്ട​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു.

ക​​​​​ന്പ​​​​​നി​​​​​യി​​​​​ലെ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളാ​​​​​ണ് തു​​​​​ർ​​​​​ക്കി വം​​​​​ശ​​​​​ജ​​​​​നാ​​​​​യ സാ​​​​​ഹി​​​​​നെ അ​​​​​തി​​​​​സ​​​​​ന്പ​​​​​ന്ന​​​​​നാ​​​​​ക്കി​​​​​യ​​​​​ത്. ഈ ​​​​​വ​​​​​ർ​​​​​ഷം ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ഓ​​​​​ഹ​​​​​രി​​​​​വി​​​​​ല 250 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​ത്. ബ്രി​​​​​ട്ട​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ ഈ ​​​​​ആ​​​​​ഴ്ച എ​​​​​ട്ടു ശ​​​​​ത​​​​​മാ​​​​​ന​​​​​വും.

മു​​​​​ന്പ് കാ​​​​​ൻ​​​​​സ​​​​​ർ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണു ബ​​​​​യോ​​​​​ൺ​​​​​ടെ​​​​​ക് ശ്ര​​​​​ദ്ധ​​​​​കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ഒ​​​​​രു റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് സാ​​​​​ഹി​​​​​ൻ ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ വാ​​​​​ക്സി​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്ന​​​​​ത്.