ഭ​ക്ത​ർ​ക്ക് സാ​ഫ​ല്യ​മേ​കി ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല
Tuesday, December 8, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​ർ​ക്ക് സാ​ഫ​ല്യ​മേ​കി ഡ​ൽ​ഹി​യി​ൽ പ​തി​നെ​ട്ടാ​മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം ച​ട​ങ്ങു മാ​ത്ര​മാ​യി​രു​ന്നു. ഭ​ക്ത​രെ പ്ര​ത്യേ​ക​മാ​യി പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ഡ​ൽ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3-ലെ ​ശ്രീ ഇ​ഷ്ട സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് മു​ട​ക്കം സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​യി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ പ​ണ്ടാ​ര അ​ടു​പ്പു കൂ​ട്ടി ഒ​രു പൊ​ങ്കാ​ല മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. സ​ന്നി​ഹി​ത​രാ​യ ഭ​ക്ത​ർ​ക്കെ​ല്ലാം പ​ണ്ടാ​ര അ​ടു​പ്പി​ലെ പൊ​ങ്കാ​ല ഉ​രു​ളി​യി​ൽ അ​രി സ​മ​ർ​പ്പി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കി. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി ഗ​ണേ​ശ​ൻ പോ​റ്റി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലും വീ​ട്ടു​മു​റ്റ​ത്തും പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് വി​ശി​ഷ്ടാ​തി​ഥി ആ​യി​രു​ന്നു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ബി​ന്ദു ലാ​ൽ​ജി, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​ജ​യ​കു​മാ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ര​സ്വ​തി നാ​യ​ർ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ കെ.​ജി. ഗോ​പാ​ല​ൻ കു​ട്ടി, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​എം. പി​ള്ള, മു​ൻ സെ​ക്ര​ട്ട​റി ഇ.​കെ. ശ​ശി​ധ​ര​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി