അ​യ്യ​പ്പ പൂ​ജ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജ
Sunday, December 20, 2020 9:36 PM IST
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 അ​യ്യ​പ്പ പൂ​ജ സ​മി​തി​യു​ടെ മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 20 ഞാ​യ​റാ​ഴ്ച പ്ര​ത്യേ​ക പൂ​ജ​യും അ​ന്ന​ദാ​ന​വും ന​ട​ക്കും. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2, പോ​ക്ക​റ്റ്-​സി​യി​ലെ ശി​വ് ശ​ക്തി സ​നാ​ത​ൻ ധ​രം മ​ന്ദി​റി​ൽ മ​ണി​ക​ണ്ഠ​ൻ ശ​ർ​മ്മ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 5.30-ന് ​മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും.

8.30ന് ​വി​ള​ക്കു പൂ​ജ, ഉ​ച്ച​ക്ക് 12ന് ​അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം 6-ന് ​മ​ഹാ ദീ​പാ​രാ​ധ​ന, 6:30-ന് ​ വി​ഘ്നേ​ശ്വ​ര ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന എ​ന്നി​വ​യു​മു​ണ്ടാ​കും. രാ​ത്രി 8.45ന് ​ഹ​രി​വ​രാ​സ​നം. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2​ലെ നീ​ലം മാ​താ മ​ന്ദി​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഹാ​ര​പ്പൊ​തി​ക​ളാ​വും അ​ന്ന​ദാ​ന​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു. ​ഗോ​കു​ൽ കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8882427519

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി