നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല
Wednesday, December 23, 2020 11:16 AM IST
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച്ച കാർത്തിക പൊങ്കാല നടക്കും.

രാവിലെ 5:30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരും.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: പി.എൻ. ഷാജി