യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ "​കോ​വി​ഡ് -19 വോ​ള​ണ്ടി​യ​ർ ടീം​' വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Wednesday, January 6, 2021 11:38 PM IST
ല​ണ്ട​ൻ: കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​കെ മൂ​ന്നാ​മ​ത്തെ ലോ​ക്ഡൗ​ണി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ എ​ല്ലാ യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മു​ൻ​പ് രൂ​പം കൊ​ടു​ത്ത "​കോ​വി​ഡ്-19 വോ​ള​ണ്ടി​യ​ർ ടീം​' വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഇ​തി​നാ​യി എ​ല്ലാ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ-​മെ​യി​ൽ യു​ക്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ച്ച് ക​ഴി​ഞ്ഞു.

യു​ക്മ ദേ​ശീ​യ സ​മി​തി​യും യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ കോ​വി​ഡി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ്. യു​ക്മ​യു​ടെ എ​ല്ലാ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളെ എ​ല്ലാ ത​ര​ത്തി​ലും സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. കോ​വി​ഡ്-19, രോ​ഗ​ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ക്വാ​റ​ന്‍റീ​ൻ, സെ​ൽ​ഫ് ഐ​സൊ​ലേ​ഷ​ൻ​ തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഏ​കാ​ന്ത വാ​സം നി​ർ​ബ​ന്ധി​ത​മാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ​കോ​വി​ഡ്-19 വോ​ള​ണ്ടി​യ​ർ ടീം​.

ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കോ വ്യ​ക്തി​ക​ൾ​ക്കോ ഭ​ക്ഷ​ണം, ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ, മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നു​ള്ള ദൗ​ത്യ​മാ​ണ് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​നാ​വു​ക. ഒ​റ്റ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളോ കു​ടും​ബ​ങ്ങ​ളോ യു​ക്മ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണോ, ഏ​തെ​ങ്കി​ലും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​ണോ എ​ന്ന​തൊ​ന്നും പ്ര​ശ്ന​മ​ല്ല. എ​ല്ലാ ടീ​മു​ക​ളി​ലും അ​ത​ത് പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ള്ള ഡോ​ക്ട​ർ​മാ​രെ​യും സീ​നി​യ​ർ ന​ഴ്സു​മാ​രെ​യും അ​ടി​യ​ന്ത​ര​മാ​യി മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ഉ​ൾ​പ്പെ​ടു​ത്തും. യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി അം​ഗം കൂ​ടി​യാ​യ ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു പാ​ന​ൽ ഇ​തി​നോ​ട​കം ത​ന്നെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്ത (ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ - 07904785565) നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളാ​യ മ​നോ​ജ്കു​മാ​ർ പി​ള്ള (പ്ര​സി​ഡ​ന്‍റ് - 07960357679), അ​ല​ക്സ് വ​ർ​ഗീ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി - 07985641921), എ​ബി സെ​ബാ​സ്റ​റ്യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് - 07916123248), സെ​ലീ​നാ സ​ജീ​വ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - 07507519459) എ​ന്നി​വ​രും, യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി​റ്റോ തോ​മ​സ് (07723956930), ഷാ​ജി തോ​മ​സ് (07737736549), വ​ർ​ഗീ​സ് ഡാ​നി​യേ​ൽ (07882712049), ബൈ​ജു തോ​മ​സ് (07825642000) എ​ന്നി​വ​രു​ൾ​പ്പെ​ട്ട സ​മി​തി ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും .