ജ​ർ​മ​നി​യി​ൽ നി​ന്നു മ​ട​ങ്ങി​യ ന​വ​ൽ​നി​യെ റ​ഷ്യ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു
Monday, January 18, 2021 11:35 PM IST
മോ​സ്കോ: ജ​ർ​മ​നി​യി​ലെ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ൽ​നി​യെ മോ​സ്കോ​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഷ​ബാ​ധ​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​വ​ൽ​നി​യെ അ​ഞ്ചു​മാ​സ​ത്തി​നു മു​ൻ​പ് ജ​ർ​മ​നി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച​ത്.

വി​ശ​ദീ​ക​ര​ണ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ​യാ​യി​രു​ന്നു അ​റ​സ്റ്റെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് കി​രാ യാ​ർ​മി​ഷ് അ​റി​യി​ച്ചു. എ​ന്നാ​ൽ, തി​രി​ച്ചെ​ത്തി​യാ​ൽ ന​വ​ൽ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തു​മാ​ണ്.

അ​തേ​സ​മ​യം, അ​റ​സ്റ്റി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന ക്രി​മി​ന​ൽ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ന​വ​ൽ​നി പ​റ​ഞ്ഞു. ത​ന്നെ വി​ഷം ത​ന്ന് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന ന​വ​ൽ​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ റ​ഷ്യ​ൻ ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ