സോ​ൾ​സ​ണ്‍ സേ​വ്യ​റി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച ഡ​ബ്ലി​നി​ൽ
Tuesday, January 19, 2021 11:15 PM IST
ഡ​ബ്ലി​ൻ : കോ​വി​ഡി​നെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ തൂ​വൂ​ർ സ്വ​ദേ​ശി സോ​ൾ​സ​ണ്‍ സേ​വ്യ​റി​ന്‍റെ (34) സം​സ്കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്ക​പ്പെ​ടും. രാ​വി​ലെ 9ന് ​ഡ​ബ്ലി​ൻ ഒൗ​ർ ലേ​ഡി ഓ​ഫ് ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മാ ദേ​വാ​ല​യ​ത്തി​ലാ​ണ് സം​സ്കാ​രം.

ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ഡ​ബ്ലി​ൻ ന്യൂ ​ലാ​ൻ​ഡ്സ് ക്രോ​സ്‌​സ് ക്രി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഭൗ​തി​ക​ദേ​ഹം സം​സ്ക​രി​ക്കും. സ​ർ​ക്കാ​ർ ഗൈ​ഡ് ലൈ​ൻ അ​നു​സ​രി​ച്ച് ശു​ശ്രൂ​ഷ​ക​ളി​ൽ പ​ര​മാ​വ​ധി പ​ത്തു പേ​ർ​ക്കേ പ​ങ്കെ​ടു​ക്കാ​നാ​വു​ക​യു​ള്ളു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സം​പ്രേ​ക്ഷ​ണം ല​ഭ്യ​മാ​ണ്.

ഭാ​ര്യ മേ​നാ​ച്ചേ​രി കു​ടും​ബാം​ഗം ബി​ൻ​സി. മൂ​ന്നു​വ​യ​സു​ള്ള സി​മ​യോ​ൻ സോ​ൾ​സ​ണ്‍ ഏ​ക​മ​ക​നാ​ണ്. പ​യ്യ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റേ​യും മ​റി​യ​ത്തി​ന്‍റേ​യും മ​ക​നാ​യ സോ​ൾ​സ​ൻ ക​രു​വാ​ര​ക്കു​ണ്ട് ഹോ​ളി ഫാ​മി​ലി ഫൊ​റോ​ന പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്.

ആ​റു​വ​ർ​ഷ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന സോ​ൾ​സ​ൻ വെ​ക്സ്ഫോ​ർ​ഡ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സാ​യി​രു​ന്നു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കും.

അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ വി​കാ​രി​മാ​രും, അ​ൽ​മാ​യ നേ​തൃ​ത്വ​വും സോ​ൾ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ സ​ഭാ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

റി​യാ​ൽ​ട്ടോ ദേ​വാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ത​ൽ​സ​മ​യ സം​പ്രേ​ക്ഷ​ണം താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ് https://www.churchservices.tv/rialto

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ